കൽപ്പറ്റ: വയനാട്ടിൽ പ്രകമ്പനം. നെന്മേനി വില്ലേജിലാണ് സംഭവം. ഭൂമിക്കടിയിൽ നിന്നും പ്രമ്പനവും മുഴക്കവും കേൾക്കുകയായിരുന്നു. പ്രകമ്പനമാണെന്ന് ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ സ്ഥിരീകരിച്ചു. കുര്‍ച്യര്‍മല, പിണങ്ങോട്, മോറിക്യാപ്പ്, അമ്പുകുത്തിമല, എടക്കല്‍ ഗുഹ പ്രദേശങ്ങളിലെ ആളുകളോടാണ് ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. എടയ്ക്കലില്‍ ഉഗ്രശബ്ദം കേട്ടതായി നാട്ടുകാർ പറയുന്നു.അമ്പലവയൽ ജി.എൽ.പി സ്കൂളിന് അവധി നൽകി. എടയ്ക്കൽ ഗുഹയ്ക്കു സമീപത്താണ് ഈ സ്കൂൾ.
വയനാട്ടിൽ ഭൂമികുലുക്കം
