തൊടുപുഴ: വയനാട് ദുരന്തത്തിന്റെ ഭീതിയിലൂടെ കടന്ന് പോകുന്ന കേരള ജനതയ്ക്ക് പെട്ടിമുടി ഉൾപ്പെടെയുള്ള ഉരുൾപ്പൊട്ടൽ, വെള്ളപ്പൊക്കങ്ങൾ തുടങ്ങിയ പ്രകൃതിയുടെ ക്രൂര വിനോദങ്ങളുടെ മറക്കാനാവാത്ത ദുരനുഭവങ്ങൾ ഏറെയാണ്. അതിൽ ഒന്നാണ് ഇടുക്കി ജില്ലയിലെ തൊടുപുഴയ്ക്ക് അടുത്തുള്ള കരിമണ്ണൂരിലുണ്ടായ ഉരുൾപൊട്ടൽ. അന്ന് ജീവൻ നഷ്ടപ്പെട്ടവർ എത്രയെന്ന് കണക്കില്ല.. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചിട്ട് രണ്ട് വർഷം തികഞ്ഞ് ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് ഈ ദുരന്തം ഉണ്ടായത്. ആവശ്യത്തിന് സാങ്കേതിക രക്ഷാ സംവിധാനങ്ങൾ പോലും ഇല്ലാത്ത കാലത്ത്. അന്ന് മനുഷ്യ ജീവനുകൾ എത്രയെന്നില്ലാതെ കൺ മുന്നിൽ പൊലിഞ്ഞ് വീഴുന്നത് നോക്കി നിൽക്കേണ്ടി വന്ന സാഹചര്യങ്ങളെ കുറിച്ച് പലരും പറഞ്ഞ് കേട്ടിട്ടുണ്ട്. കരിമണ്ണൂർ ദുരന്തത്തിൽ പാതി ജീവൻ നഷ്ടപ്പെട്ടവർക്ക് ആകെയുണ്ടായിരുന്ന ആശ്രയം സമീത്തെ ഏക ആശുപത്രിയായിരുന്ന കരിമണ്ണൂർ സെന്റ് മേരീസ് ഹോസ്പിറ്റലും ഡോ. ജോർജ്ജ് വർഗീസുമായിരുന്നു. സിജോ കലയന്താനി എഴുതിയ ഡോ. ജോർജ്ജ് വർഗീസിന്റെ ജീവചരിത്രമായ മലനാടിനെ സ്നേഹിച്ച ഭിഷഗ്വരനിൽ 1949 ഓഗസ്റ്റ് 29ന് ഉണ്ടായ ആ ദുരന്തത്തെ കുറിച്ചും രഖപ്പെടുത്തിയിട്ടുണ്ട്.
അതിൽ നിന്നും; ബ്രിട്ടീഷുകാരന്റെ മേൽക്കോയ്‌മ വലിച്ചെറിഞ്ഞ് ഭാരതം സ്വതന്ത്രയായി നിവർന്നു നിന്ന് ശാസം വിട്ടു തുടങ്ങിയ സമയം. എങ്ങും സ്വാതന്ത്യ്രത്തിൻ്റെയും അഭിമാനത്തിൻ്റെയും ഐക്യത്തിന്റെയും ഇളംതെന്നൽ വീശിക്കൊണ്ടിരുന്ന കാലം- സ്വാതന്ത്ര്യ ലബ്ധിക്കു ശേഷം 2 വർഷം തികഞ്ഞ 1949 ഓഗസ്റ്റ് 20 പകൽ പതിനൊനനു മണി.
കരിമണ്ണൂരിന് സമീപമുള്ള ചിലവ്, വെള്ളാന്താനം മലകൾ മഞ്ഞു മൂടി. മനുഷ്യന്റെ കാഴ്‌ചയെ മറയ്ക്കും വിധം കനത്തതായിരുന്നു മഞ്ഞ വീഴ്ച്ച. മഞ്ഞുമൂടിയ മലമടക്കുകളിൽ നിന്നും ഇടവിട്ട് ഇടവിട്ട് ശക്ത മായ മുഴക്കങ്ങൾ കേട്ടുകൊണ്ടിരുന്നു. എങ്ങും മുടൽമഞ്ഞു നിറഞ്ഞ തിന്നാൽ മുഴക്കം കേട്ടതല്ലാതെ ഒന്നും കാണുവാൻ സാധിച്ചിരുന്നില്ല. കണ്ണഞ്ചിപ്പിക്കുന്ന വേഗത്തിൽ താഴവാരത്തിലേക്ക് ഒഴുകിയെത്തിയ മണ്ണും കല്ലും നിറഞ്ഞ ചെളിവെള്ളത്തിന് ഒരു വൻദുരന്തത്തിന്റെ ഗന്ധ മുണ്ടായിരുന്നു. ആദ്യത്തെ ചെറിയ ഒഴുക്ക് പിന്നീട് ശക്തമായി വ രങ്ങൾ കടപുഴകി ഒഴുകി വന്നു. വീടുകൾ ഇരുന്ന ഇരിപ്പിൽ ഒഴുകിയി റങ്ങി. വിശാലമായ ചെപ്പുകുളം, വെള്ളാന്താനം മലകളുടെ നിരവധി ഭാഗങ്ങൾ ഭൂമിയുമായുള്ള ബന്ധം വേർപെട്ട് വലിയ മുഴക്കത്തോടെ താഴോട്ട് നിരങ്ങിയിറങ്ങി. മലയിടിയുന്നു! മലയിടിയുന്നു! എന്നു വിളിച്ച് പറഞ്ഞുകൊണ്ട് ജനങ്ങൾ നാലുപാടും പരക്കം പാഞ്ഞു. ജനങ്ങളുടെ നിലവിളിയും കൂട്ടക്കരച്ചിലും അന്തരീക്ഷത്തിൽ നിറഞ്ഞു. മലമുകളിൽ എന്തോ ദുരന്തം സംഭവിച്ചു എന്നല്ലാതെ എന്താണ് യഥാർത്ഥത്തിൽ സംഭവിച്ചതെന്ന് ആർക്കും മനസ്സിലായില്ല. മലനാടിനെ ശവപ്പറമ്പാ ക്കിയ ആ മഹാദുരന്തം ഉരുൾപൊട്ടലുകളുടെ ഒരു പരമ്പരയായിരുന്നു വെന്ന് തിരിച്ചറിയുവാൻ വളരെ വൈകി.
ഉരുൾപൊട്ടിയൊഴുകിയ ഭാഗങ്ങളിൽ ഒന്നും അവശേഷിച്ചില്ല. വീടുകൾ ഇരുന്നസ്ഥലം തോടുകളായും, പാടങ്ങൾ ചാപ്പുനിലങ്ങളായും രൂപാന്തരപ്പെട്ടു. തിരിച്ചറിയുവാൻ പറ്റാത്തവിധം വെള്ളാന്താനം ചെപ്പുകുളം മേഖലയെ മാറ്റി മറിക്കുവാൻ തക്കവിധം ഭീകരമായിരുന്നു മലവെള്ളപാച്ചിലും മണ്ണിടിച്ചിലും ആടുപാറ കുടുംബാംഗങ്ങൾ താമ സിച്ചിരുന്ന വീടിന്റെ്റെ പിന്നിൽ ഒരു വലിയ പാറ ഉരുണ്ടു വന്ന് മണ്ണിൽ താഴ്ന്നു നിന്നു. ഒഴുകി വന്ന ചെളിവെള്ളം പാറയിൽ തട്ടി രണ്ട് വശ ങ്ങളിലൂടെ തിരിഞ്ഞു പോയതിനാൽ ആ വീട്ടിൽ ഉണ്ടായിരുന്നവർ അരജുതകരമായി രക്ഷപ്പെട്ടു.
രാവിലെ പാടത്തു വെള്ളം തുറന്നുവിടുവാൻ പോയ പ്ലാലംകുന്നേൽ വിട്ടിലെ ഗൃഹനാഥൻ തിരികെ വീട്ടിൽ വന്നപ്പോൾ കണ്ട കാഴ്ച ഹൃദയം തകരുന്നതായിരുന്നു. വീടിരുന്ന ഭാഗത്തു ഒന്നുമില്ല. ഭാര്യയും മക്കളും വീടിനൊപ്പം ഒഴുകിപ്പോയി. ദുഖം അടക്കാനാ കാതെ അയാൾ ഉരുൾപൊട്ടിയൊഴുകിയ ചാലിലേക്ക് എടുത്തു പാടി ഇതു കണ്ടു ഓടിക്കൂടിയ നാട്ടുകാരാണ് അയാളെ രക്ഷിച്ചത്.
വാർത്താവിനിമയത്തിനും രക്ഷാപ്രവർത്തനത്തിനും പ്രത്യേകിച്ച് സംവിധാനങ്ങളൊന്നും ഇല്ലാതിരുന്ന ആ കാലഘട്ടത്തിൽ, നാട്ടുകാർ തന്നെയാണ് തിരച്ചിലിനും രക്ഷാപ്രവർത്തനത്തിനും നേതൃത്വം നൽകിയത്. പള്ളിയ്ക്കുമ്യാലിൽ ഐപ്പ് ജേക്കബിൻ്റെ നേതൃത്വത്തിൽ ജനങ്ങളെ താത്‌കാലികമായി ഉണ്ടാക്കിയ ക്യാമ്പുകളിലേക്ക് മാറ്റി. സ്വന്തം ജീവനെ തൃണവൽഗണിച്ച എല്ലാ ഗ്രാമീണരും ദുരിതത്തിനി മയായവരെ ദക്ഷപ്പെടുത്തുന്നതിൽ വ്യാപൃതരായി ഒരാളുടെയെങ്കിലും ജീവൻ രക്ഷിക്കാനായാൽ കൃതാർത്ഥരായി എന്ന വിചാരത്താൽ ചെളി മുടിയ ഭാഗങ്ങളിലും ഉരുൾപൊട്ടിയൊഴുകിയ ചാലുകളിലും അവർ മനുഷ്യരെ തിരഞ്ഞു നടന്നു. വെള്ളാന്താനം മലയുടെ അടിവാരത്തു ഒരു തല ചെളിപ്പരപ്പിന് മുകളിൽ കണ്ടു. ജീവനുണ്ടെന്നതിന്റെ തെളി വായി കണ്ണുചിമ്മുന്നുണ്ടായിരുന്നു. ആ കാഴ്‌ച കണ്ടവർ ഓടിയടുത്തു ചുറ്റുമുള്ള കല്ലും മണ്ണും മാറ്റി ചേറിൽ നിന്നും പുറത്തെടുത്ത് വേഗം അയാളെ ആശുപത്രിയിലാക്കി. ആ പ്രദേശത്തെ ഏക ആശുപത്രി കരിമണ്ണൂർ സെന്റ് മേരീസ് ഹോസ്‌പിറ്റൽ ആയിരുന്നു. ദുരന്തത്തിന് ഈയായ എല്ലാവരെയും കൊണ്ടുചെന്നത് ആ ചെറിയ ആശുപത്രി യിലേക്കായിരുന്നു.
മനുഷ്യശരിരത്തിൽനിന്നും ഒഴുകിപ്പോകുന്ന ജീവൻ ശരീരത്തി ലേക്ക് തിരികെ പ്രവേശിപ്പിക്കുവാനുള്ള ശ്രമത്തിലാണ് സാർ എന്ന് ബഹുമാനത്തോടെ ജനങ്ങൾ വിളിച്ചിരുന്ന ജോർജ് വർഗീസ്, പരുക്ക് പറ്റിയവരുടെ മുറിവുകളിലെ മണ്ണും ചെളിയും കഴുകി കളഞ്ഞ് മരുന്നു വച്ചു കെട്ടി, ചതവുള്ള ഭാഗങ്ങളിൽ നിർ വലിയുവാനുള്ള ഔഷധം വച്ചു. ചെറിയ പരുക്ക് പറ്റിയവർക്ക് പ്രാഥമിക ശുശ്രൂഷ നൽകി പറ ഞ്ഞുവിട്ടു. ഗുരുതരമായി പരുക്കേറ്റവരെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തു. ആ ചെറിയ ആശുപത്രിയിൽ എല്ലാവരേയും കിടത്താനുള്ള സൗകര്യമില്ലാതിരുന്നതിനാൽ വരാന്തയിലും പരിസരത്തുമായി കുറച്ചുപേർക്ക് കിടക്കാനുള്ള സ്ഥലം ഒരുക്കി കൊടുത്തു.
നിലവിളിയും തേങ്ങലും നിറഞ്ഞ അന്തരീക്ഷം. ഗുരുതരമായി പരുക്കേറ്റവരെ നിസ്സാര പരുക്ക് പറ്റിയവർ ആശ്വസിപ്പിക്കുന്നു. ഡോ. ജോർജ്ജ് വർഗ്ഗീസ് കരുണയുടെ കടലായി അവർക്കിടയിലൂടെ നടന്നു.
ഉരുൾപൊട്ടലിൽ ഒഴുകി വന്ന ചെളിവെള്ളത്തോടൊപ്പം താഴ്ന്ന പ്രദേശങ്ങളിൽ ശവശരീരങ്ങളും പ്രത്യക്ഷപ്പെട്ടു. പുരുഷന്മാരുടെയും സ്ത്രീകളുടെയും കുട്ടികളുടെയും മൃതശരീരങ്ങൾ, അവയവങ്ങൾ നഷ്ട പ്പെട്ടവ, തല ഛിന്നഭിന്നമായ കുട്ടിയുടെ മൃതദേഹം. ആരുടേതെന്ന് തിരിച്ചറിയാവാനാതെ ചേറിൽ പുതഞ്ഞു പോയ ശരീരഭാഗങ്ങൾ. കരി മണ്ണൂരിന് സമീപം തേക്കിൻകൂട്ടത്തിൽ രണ്ട് മൃതശരീരങ്ങൾ വന്നടി ഞ്ഞു. കൊല്ലപ്പുഴ അമ്പലത്തിനു സമീപം ഒരാളുടെ ശവശരീരം പൊങ്ങി. വെള്ളാന്താനം മുടിയുടെ (ഉയർന്ന മല) കിഴക്ക് ഭാഗത്തുള്ള പേപ്പാറയുടെ താഴ്ഭാഗത്ത് മരക്കൊമ്പ് എന്ന സ്ഥലത്തെ മണ്ണിനടി യിൽ നിന്നും നാലഞ്ച് മൃതദേഹങ്ങൾ കണ്ടെടുത്തു.
കരിമണ്ണൂരിന് വടക്കുപടിഞ്ഞാറായി കിടക്കുന്ന രണ്ടായിരം അടി ഉയരമുള്ള വെള്ളാന്താനം മലയുടെ മറുവശമാണ് പറമ്പുകാട്ട്മല. ധാരാളം ഉരുൾപൊട്ടൽ അവിടെയും ഉണ്ടായി.
മരണത്തെക്കുറിച്ച് ചിന്തിക്കുന്നതിനുമുമ്പ് മണ്ണിനടിയിൽ അകപ്പെട്ടവർ, പ്രിയപ്പെട്ടവരുടെ മരണം കൺമുമ്പിൽ കണ്ടവർ, കാലിൽ ചുറ്റിയ മരണത്തെ കൈകൊണ്ട് എടുത്തു കളഞ്ഞവർ, കരൾമുറിയുന്ന ദുഃഖം കടിച്ചമർത്തുന്നവർ, അഗ്നിപരീക്ഷയെ അതിജീവിച്ചവർ, അവയവങ്ങൾക്ക് അർദ്ധജീവൻ മാത്രമുള്ളവർ, അംഗഭംഗം വന്നവർ. ആർത്തനാദത്തിന്റെ അലയൊലി.
കരിമണ്ണൂർ ചന്തയുടെ സമീപമുള്ള താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി ചില വീടുകൾ പൂർണ്ണമായും നശിച്ചു ധാരാളം വീടുകൾക്ക് ഭാഗീകമായ കേടുപാടുകൾ സംഭവിച്ചു. താഴ്ന്ന ഭാഗത്ത താമസിച്ചവർ ഉയർന്ന സ്ഥലങ്ങളിലേയ്ക്ക് ഓടിക്കയറി ജീവൻ രക്ഷി ച്ചു. ‘മാളികയിലിരുന്നവർ മാവിൽക്കയറി രക്ഷപ്പെട്ടു’ എന്നാണ് പിറ്റേ ദിവസം മനോരമ പത്രം റിപ്പോർട്ട് ചെയ്‌തത്. പറയന്നിലത്ത് ദേവ സ്യാസാറിന്റെ പടിപ്പുരയുള്ള പഴയ വീടിൻ്റെ മുറ്റത്തു നിന്നും പുറ ത്തേയ്ക്ക് വച്ചിരുന്ന മാവു ചാലിൽ കൂടി വെള്ളം തള്ളിക്കയറി. എന്താണ് സംഭവിക്കുന്നതെന്നറിയാൻ കൗതുകപൂർവ്വം മുറ്റത്തിറങ്ങിയപ്പോൾ ഉയർന്നു വരുന്ന ജലപ്പരപ്പാണ് കണ്ടത്. ആരുടെയോ വീട്ടിലെ പത്തായം തോട്ടിലെ വെള്ളത്തിലൂടെ ഒഴുകിപ്പോയി. വീടുകളുടെ മുറ്റത്ത് കൊയ്‌തുവച്ചിരുന്ന നെൽക്കറ്റകൾ ഒഴുക്കിൽപ്പെട്ടു. ചെമ്പ്-ഓട്ടു പാത്രങ്ങളും ഇതര വീട്ടുപകരണങ്ങളും വെള്ളത്തിൻ്റെ താളത്തിനനു സരിച്ച് ഒഴുകി നടന്നു. ശക്തമായ വെള്ളപ്പാച്ചിലിൽ ഒരു വിടിന്റെ മേൽക്കുര ഒഴുകി വന്നു. കച്ചി കൊണ്ടു നിർമ്മിച്ച ആ മേൽക്കൂര വെള്ള ത്തിന് മുകളിൽ പൊങ്ങികിടക്കുകയായിരുന്നു. മേൽക്കുരയ്ക്ക് മുക ളിൽ എങ്ങനെയോ അകപ്പെട്ട ഒരു പിള്ളതൊട്ടിൽ രക്ഷാപ്രവർത്തക രുടെ കണ്ണിൽപ്പെട്ടത് യാദൃച്ഛികമായിട്ടായിരുന്നു.
വൈക്കോൽ കൊട്ടിൽ കരയ്ക്ക ടുപ്പിച്ച രക്ഷാപ്രവർത്തകർ അമ്പരന്നു പോയി. അതിനുള്ളിൽ ഒരു മനുഷ്യ ശിശു! വൻദുരന്തത്തെ അത്ഭുതകരമായി അതിജീവിച്ച ആ ശിശുവിന് ഒരു പോറൽ പോലും ഏറ്റിരുന്നില്ല. വൈക്കോൽ കൊട്ടിലിൽ ഒഴുകി വന്ന ആറ് മാസം പ്രായമുള്ള ശിശുവിനെ വളരെ താത്‌പര്യപൂർവ്വമാണ് ജോർജ്ജ് വർഗ്ഗീസ് പരിശോധിച്ചത്. മാതാപിതാക്കൾ മരിച്ചു പോയതിനാൽ പ്രത്യേകം മുറി ഒരുക്കിയാണ് ശിശുവിനെ കിടത്തിയത്. പല അമ്മമാരും കുഞ്ഞിന് മുലപ്പാൽ നൽകാൻ തയ്യാ റായി വന്നു. ശിശുവിൻറെ ദയനീയസ്ഥിതി കണ്ടവർ സ്നേഹപൂർവ്വം തലോടി, കരുണാർദ്രമായ മനസ്സോടെ ചില അമ്മമാർ മുലപ്പാൽ നൽകി ഈ കുട്ടി കുറച്ചുനാൾ ജോർജ്ജ് വർഗ്ഗീസിൻ്റെ സംരക്ഷണയിലാണ് വളർന്നത്. ഇതോടെ ഗ്രാമീണർക്ക് അദ്ദേഹത്തോടുണ്ടായിരുന്ന ബഹു മാനാദരവുകൾ വർദ്ധിച്ചു.
ഉരുൾപൊട്ടലിന്റെയും അനുബന്ധസംഭവങ്ങളുടെയും വിവരം ചത്രദ്വാരാ അറിഞ്ഞ കേരള ജനത ഒന്നടങ്കം ഞെട്ടി, കേരളത്തിന്റെ ശ്രദ്ധ മുഴുവൻ കരിമണ്ണൂരിലേക്കായി ദിനപത്രം മുഖേനയും പറഞ്ഞു കേട്ടും ദുരന്തവിവരം അറിഞ്ഞവർ ഇവിടേയ്ക്ക് വന്നു. കരിമണ്ണൂരിൽ താമസിച്ചിരുന്നവരുടെ ബന്ധുജനങ്ങൾ നാനാദിക്കുകളിൽനിന്നും വന്നു.
അന്ന് തിരുവിതാംകൂർ മുഖ്യമന്ത്രിയായിരുന്ന ശ്രീ ടി.കെ. നാരാ യണപിള്ളയും സർക്കാർ ഉദ്യോഗസ്ഥരും ദുരന്തദ്യശ്യങ്ങൾ കാണു വാനും ജനങ്ങളെ ആശ്വസിപ്പിക്കാനുമായി തിരുവനന്തപുരത്തു നിന്നും കരിമണ്ണൂരിൽ വന്നു. യാത്രാസൗകര്യം വളരെ കുറവായിരുന്നെങ്കിലും ഏറെ ദൂരം നടന്ന് അവർ അവിടെ എത്തി. തെളിഞ്ഞ വഴികളെല്ലാം മലവെള്ളപ്പാച്ചിലിൽ തകർന്നു പോയിരുന്നതിനാൽ ജനങ്ങൾ നടന്ന വഴിച്ചാലിലൂടെ ഗ്രാമീണമോടൊപ്പം നടന്ന് അദ്ദേഹം ദുരന്തദൃശ്യങ്ങൾ നേരിൽ കണ്ടു. അകലെയുള്ള മലകളെ അടുത്തു കാണാൻ ദൂരദർശി നിയുടെ സഹായവും ലഭ്യമാക്കി. വില്ലേജ് ഓഫീസറും [(പാർവ്വത്യാർ), മാസപ്പടിയും (അസിസ്റ്റൻ്റ് മറ്റ് ഗവൺമെൻ്റ് ഉദ്യോഗസ്ഥരും മുഖ്യമ ന്ത്രിയെ അനുഗമിച്ചിരുന്നു. ജനങ്ങൾ രാപ്പകലില്ലാതെ നടത്തുന്ന ദുരി താശ്വാസപ്രവർത്തനങ്ങൾക്ക് അവർ എല്ലാ സഹായസഹകരണങ്ങളും നൽകി. ഇളംദേശം, ചിലവ്, കരിമണ്ണൂർ, തട്ടക്കുഴ എന്നിവിടങ്ങളിലെ സ്കൂളുകളിൽ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പുകൾ മുഖ്യമന്ത്രി സന്ദർശി ച്ചു. കൃഷീവലരും ദരിദ്രരുമായ പാവങ്ങൾ നിറകണ്ണുകളോടെ മുഖ്യമ ന്ത്രിയെ കണ്ട് കൈകൂപ്പിതൊഴുതുനിന്ന് തങ്ങളുടെ ദുരവസ്ഥ അറി യിച്ചു. ആവലാതികൾ സശ്രദ്ധം ശ്രവിച്ച അദ്ദേഹം അവരോടൊപ്പം ഇരുന്ന് ഭക്ഷണം കഴിച്ചു. മാത്രമല്ല, കുറച്ചു പേർക്ക് സാമ്പത്തികസഹാ യമായി ചെറിയ തുകകൾ നൽകുകയും ചെയ്‌തു. ഇത് എല്ലാ ജനങ്ങൾക്കും സന്തോഷത്തിന് കാരണമായി.
കരിമണ്ണൂർ പള്ളി ആശുപത്രിയിൽ മരണാസന്നമായും പരി ക്കേറ്റും കിടക്കുന്ന ആളുകളെ കാണുവാൻ മുഖ്യമന്ത്രിയും സംഘവും പോയി. ആശുപത്രിയിലും ക്യാമ്പുകളിലും കഴിയുന്ന ജനങ്ങളുടെ ദയ നീയാവസ്ഥ മുഖ്യമന്ത്രിയുടെ മനസ്സലിയിച്ചു.
നന്നേ ചെറുപ്പമായിരുന്ന ഡോ. ജോർജ്ജ് വർഗീസ് വിവേക ത്തോടും ശ്രദ്ധയോടും തികഞ്ഞ ആത്മാർത്ഥതയോടും കൂടി ദുരന്ത ത്തിൽപ്പെട്ടവരെ പരിശോധിക്കുന്നതും ചികിത്സാവിധികൾ നിർണ്ണയി ക്കുന്നതും മുഖ്യമന്ത്രി താൽപര്യത്തോടെ നോക്കി കണ്ടു. അദ്ദേഹത്തെ പ്പറ്റി കൂടുതൽ വിവരങ്ങൾ രോഗികളിൽ നിന്നും നാട്ടുകാരിൽ നിന്നും ചോദിച്ചു മനസ്സിലാക്കിയ മുഖ്യമന്ത്രി ജോർജ്ജ് വർഗ്ഗീസിനെ അഭിന നിക്കുകയും ഭാസുരമായ ഒരു ഭാവി ആശംസിക്കുകയും ചെയ്‌തു. അന്ന് കരിമണ്ണൂരിൽ സംഘടിപ്പിച്ച യോഗത്തിലേക്ക് ജോർജ്ജ് വർഗ്ഗീസിനെ മുഖ്യമന്ത്രി പ്രത്യേകം ക്ഷണിച്ചു. പ്രസ്‌തുത യോഗത്തിൽവെച്ച് അദ്ദേ ഹത്തിന്റെ സേവനത്തെ മുഖ്യമന്ത്രി പ്രത്യേകം ശ്ലാഘിക്കുകയും അറി യപ്പെടുന്ന ഒരു ഡോക്‌ടറായി തീരട്ടെ എന്ന് ആശംസിക്കുകയും വിശിഷ്ട സേവനത്തിനുള്ള പ്രത്യേക സാക്ഷിപത്രവും മറ്റ് പ്രശംസാ പത്രങ്ങളും അവാർഡുകളും നൽകി ബഹുമാനിക്കുകയും ചെയ്‌തു.
ദുരിതബാധിതരെ പുനരധിവസിപ്പിക്കുവാനും അവരുടെ പേരു വിവരങ്ങൾ സർക്കാരിലേക്ക് സമർപ്പിക്കുവാനും രൂപം കൊടുത്ത കമ്മ റ്റിയിൽ ഡോ. ജോർജ്ജ് വർഗ്ഗീസിന് നിർണ്ണായക സ്ഥാനമായിരുന്നു.
ഭൂമി നഷ്ടപ്പെട്ടവർക്കും വീട് നശിച്ചവർക്കും സർക്കാർ തൊമ്മൻകു ത്തിൽ വനഭൂമി അനുവദിച്ചു. ഇത് ജനവാസമില്ലാതിരുന്ന തൊ മ്മൻകുത്ത് പ്രദേശത്തിൻ്റെ വികസനത്തിന് കാരണമായി.
ഉരുൾപൊട്ടലിൻ്റെയും അനുബന്ധസംഭവങ്ങളുടെയും തീക്ഷണത ചോർന്നുപോവാതെ വരുംതലമുറയ്ക്ക് മനസ്സിലാകുവാ നായി വഞ്ചിപ്പാട്ടുകളും ഓട്ടംതുള്ളലുകളും കലാഹ്യദയമുള്ളവർ എഴുതി പ്രസിദ്ധീകരിച്ചു ആ പാട്ടുകളുടെ ഈരടികൾ പഴയ ആളു കൾ ഇപ്പോഴും മൂളി നടക്കാറുണ്ട്. ഡോ ജോർജ്ജ് വർഗ്ഗീസിന്റെ സേവ കനായിരുന്ന പാച്ചുനായരിൽ നിന്നും ലഭിച്ച പദ്യശകലം:
ടി.കെ. പറവൂരും വന്നു. മാമലതന്നിൽ കരേറി, വീടുപോയോരെ കണ്ടു, ബാൽ വീടു നതികാമെന്നോതി, ഭൂമിപോയോരെ കണ്ടു ഭൂമി നൽകാമെന്നു ചൊല്ലി, ഉണ്ടായ ദേശങ്ങളെല്ലാം കണ്ടു മലനാടിൻ മഹിമയാം ജോർജ്ജ് വർഗ്ഗീസിനെയും കണ്ടു മന്ത്രി, വേണ്ടോരുപദേശം നൽകി, പാരം സന്താപത്തോടെ പിരിഞ്ഞു.
സുദീർഘമായ ഒരു കവിതയിലെ ഏതാനും ചില വരികൾ മാത്ര മാണ് ഇവ.
മകാരം മത്തായി എന്നറിയപ്പെടുന്ന കൊട്ടാരം മാത്യു രചിച്ച് ഗിന്നസ്ബുക്കിൽ ഇടം കണ്ടെത്തിയ മാമലയ്ക്ക് മാനഭംഗം എന്ന കവി തയിൽ കരിമണ്ണൂരിനു സമീപമുണ്ടായ ഉരുൾപൊട്ടലിനെ പരാമർശിച്ചിരിക്കുന്നത് ഇപ്രകാരമാണ്.
മലയിൽ നെടുംതൂക്കായി മദിച്ചാർത്തണയുന്നു മണ്ണിളക്കിയും കാട്ടു- മരങ്ങൾ പേറിക്കൊണ്ടും മാമലഞ്ചെരുവിലെ മാടങ്ങളാടുമാടും മർത്ത്യരും ശവങ്ങളും മറ്റെല്ലാമൊലിപ്പിച്ചും മലപോൽ പെരുത്തൊരാ മലമ്പാറകൾ പൊട്ടി മലയിൽ നിന്നും ശീഘ്രം മറിഞ്ഞു താഴേയ്ക്കായി മന്ദിരങ്ങളിൽ മീതെ മലങ്കല്ലുകൾ വീണു മരണക്കരച്ചിലും മലയോരത്തിൽ കേൾക്കായ്.
വെള്ളത്തിൽ ഒഴുകി വന്ന കുട്ടിയെക്കുറിച്ച് വിവരിക്കുന്ന ഗാന ത്തിലെ താരാട്ടു പാട്ടിൻ്റെ ഈണത്തിലുള്ള രണ്ട് വരികൾ.
പുഞ്ചിരിതൂകി ശയിക്കും പിഞ്ചുകുഞ്ഞെന്തറിയുന്നു ഉരുൾപൊട്ടലിനെക്കുറിച്ചുള്ള ഓട്ടംതുള്ളലിലെ ഒരു ഭാഗം ഇപ്ര കാരമാണ്.
കെട്ടിക്കാനായ് പരുവംവന്നൊരു കുട്ടിപ്പെണ്ണും പണവും പോയി കെട്ടിയപെണ്ണിന് മാപ്പിളപോയി പരവന് തുമ്പ, പശു എന്നിവയും ക്ഷുരകന് കുത്തി, നശിച്ചു…
കരിമണ്ണൂരിന്റെ ചരിത്രത്തിലെ ഏറ്റവും ഭയാനകമായ ദുരന്ത മായി ഈ ഉരുൾപൊട്ടൽ കണക്കാക്കപ്പെടുന്നു. പലരും സ്വന്തം ഭൂമി ഉപേക്ഷിച്ച് മറ്റ് സ്ഥലങ്ങളിലേക്ക് കുടിയേറി. എല്ലാം നഷ്‌ടപ്പെട്ടെങ്കിലും ഈ ഗ്രാമം ഉപേക്ഷിച്ചു പോകാൻ താത്‌പര്യമില്ലാത്തവരും ഉണ്ടായി രുന്നു. കല്ലും മണ്ണും നിറഞ്ഞ പാടങ്ങളും നശിച്ചു പോയ കരഭൂമിയും അത്യദ്ധ്വാനം ചെയ്‌ത് അവർ കൃഷിയോഗ്യമാക്കി. രണ്ടാം ലോകമ ഹായുദ്ധത്തിൽ അണുബോംബ് വീണ് വെന്തുപോയ ഹിരോഷിമ, നാഗസാക്കി നഗരങ്ങൾ ജനജീവിതത്തിലേക്ക് തിരിച്ചു വന്നതുപോലെ കരിമണ്ണൂർ, ചിലവി, പന്നൂർ, വെള്ളാന്താനം, തട്ടക്കുഴ ചെപ്പുകുളം ഭാഗ ഞങ്ങൾ പിന്നെയും ജനവാസകേന്ദ്രമായി ഉരുൾപൊട്ടലിന്റെ നിദർശന മായി തെളിഞ്ഞ പാറകൾ മാത്രമാണ് ഇപ്പോൾ ഉള്ളത്. കൽക്കൂട്ട മായി മാറിയ താഴ്‌വാരങ്ങളും നികത്തിയ പാടങ്ങളും പുതുതായി രൂപ പ്പെട്ട നീർച്ചാലുകളും ആ കഥകൾ മറന്നു പോയിരിക്കാം. അന്ന് മരിച്ച വർ 19 പേരെന്നും നാശനഷ്‌ടങ്ങൾ ലക്ഷങ്ങളുടേതെന്നും പറയുന്നെങ്കിലും ക്യത്യമായ കണക്കുകൾ ലഭ്യമല്ല.
ഈ മഹാദുരന്തത്തിനുശേഷം ജോർത്ത് വർഗ്ഗീസ് ഏറെ പ്രശ സ്തനായി, ഗ്രാമീണരുടെ മനസ്സിൽ ചിരപ്രതിഷ്ഠ നേടി. പാവങ്ങ ളായ കൃഷിക്കാരുടെ അനുഗ്രഹാശിസ്സുകളോടെ കൈപ്പുണ്യമുള്ള ഡോ. ജോർജ്ജ് വർഗ്ഗീസ് കരിമണ്ണൂരിൻ്റെ ആതുര സേവന രംഗത്ത് അവി സ്മരണീയനായി. എത് രോഗം മാറുന്നതിനുമുള്ള മന്ത്രമായി ആ പേര് രൂപാന്തരപ്പെട്ടു.