Timely news thodupuzha

logo

എംപോക്സ് രോഗത്തിന് വാക്സിൻ കണ്ടുപിടിക്കാൻ തയ്യാറായി സെറം ഇൻസ്റ്റിറ്റ്യൂട്ട്

മുംബൈ: ലോകത്തിനു തന്നെ ഭീഷണിയായി എംപോക്സ് രോഗം വ്യാപകമായി പടരുന്ന സാഹചര്യത്തിൽ വാക്സിൻ കണ്ടുപിടിക്കാനൊരുങ്ങി സെറം ഇൻസ്റ്റിറ്റ്യൂട്ട് കഴിഞ്ഞ ദിവസമാണ് എംപോക്സിനെതിരെ ലോക ആരോഗ‍്യ സംഘടന ശക്തമായ മുന്നറിയിപ്പ് നൽകിയത്.

ഇതിനിടെ എംപോക്സ് അതിവേഗം പടർന്ന് 116ലധികം രാജ്യങ്ങളിലേക്ക് വ‍്യാപിക്കുകയും ചെയ്തു. ആഫ്രിക്കയിൽ പ്രഖ്യാപിച്ച ആഗോള ആരോഗ്യ അടിയന്തരാവസ്ഥ കണക്കിലെടുത്ത് സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ഈ രോഗത്തിനുള്ള വാക്‌സിൻ ഒരു വർഷത്തിനുള്ളിൽ വാക്സിൻ വികസിപ്പിച്ചെടുക്കുമെന്ന് സി.ഇ.ഒ അദാർ പുനെവാല വ‍്യക്തമാക്കിയത്.

ഏകദേശം ഒരു ഡസനിലധികം ആഫ്രിക്കൻ രാജ്യങ്ങളിലെ കുട്ടികൾക്കകം ഈ രോഗം പടർന്നിട്ടുണ്ടെന്നാണ് വിവരം. എന്നാൽ ഇതിനു ആവശ്യമായ വാക്സിൻ നിവിൽ ലഭ്യമല്ല. ഈ സഹചര്യത്തിലാണ് സെറം ഇൻസ്റ്റിറ്റ്യൂട്ട് സ്വന്തമായി വാക്സീൻ വികസിപ്പിക്കാൻ തീരുമാനിച്ചത്.

നിലവിൽ എംപോക്സ് കേസുകൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തത് ആഫ്രിക്കൻ രാജ‍്യമായ കോംഗോയിലാണ്. അടുത്ത ആഴ്ച്ച തന്നെ അമെരിക്കയിൽ നിന്നുള്ള വാക്സിൻ കോംഗോയിൽ എത്തും.

30 ലക്ഷം ഡോസ് വാക്‌സിനാണ് കോംഗോയിലേക്ക് വേണ്ടത്.നിലവിൽ അമെരിക്കയെ കൂടാതെ ജപ്പാനും ഡെൻമാർക്കും വാക്സിൻ വികസിപ്പിച്ചിട്ടുണ്ട്. ഇതുവരെ ഇന്ത‍്യയിൽ എംപോക്സ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല.

എന്നിരുന്നാലും, ലോകമെമ്പാടും അതിവേഗം വർദ്ധിച്ച് വരുന്ന വൈറസ് കേസുകളിൽ കേന്ദ്ര ആരോഗ്യ മന്ത്രാലയം ശക്തമായ ജാഗ‍്യതാ നിർദേശം നൽകിയിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *