മൂലമറ്റം: ടാപ്പിംഗ് തൊഴിലാളിയായ മൈലാടുംപാറയിൽ ജയിംസ് യോഹന്നാനെയാണ് കഴിഞ്ഞ ദിവസം കാട്ടുപന്നി ആക്രമിച്ചത്. ടാപ്പിംഗ് കഴിഞ്ഞ് മടങ്ങുന്നതിനിടെ വഴിയിൽ വച്ചായിരുന്നു ജയിംസിനെ പന്നി ആക്രമിച്ചത്. കണ്ണിക്കൽ, മയിലാടുംപാറ ഭാഗങ്ങളിലാണ് കാട്ടു പന്നികളുടെ വിളയാട്ടo നടക്കുന്നത്.
വനം വകുപ്പിന്റെ ഒരു ശ്രദ്ധ പോലും ഇവിടെയില്ല. കർഷകരുടെ വിളകൾ എല്ലാം കാട്ടുപന്നി നശിപ്പിക്കുന്ന അവസ്ഥയിലാണ്. തന്നാ ണ്ടു കൃഷികൾ ഒന്നുo നടാൻ കഴിയുന്നില്ല. പകൽ സമയത്തും പന്നി തോട്ടങ്ങളിൽ എത്തുന്ന സാഹചര്യത്തിൽ ടാപ്പർ മാർ തോട്ടങ്ങളിൽ പോകാൻ മടിക്കുന്നു. ജീവനും സ്വത്തിനും ഭീഷണിയായ കാട്ടുപന്നികളെ നിർമ്മാർജനം ചെയ്യണമെന്ന് കേരള കോൺസ്(എം) അറക്കുളം മണഡലം കമ്മറ്റി അവശ്യപ്പെട്ടു.
ജയിംസ് യോഹന്നാനെ പാർട്ടി പ്രവർത്തകർ വീട്ടിൽ എത്തി സന്ദർശിച്ചു. പാർട്ടി മണ്ഡലം നേതാക്കളായ ടോം ജോസ് കുന്നേൽ, ടോമി നാട്ടു നിലം, സുബിജോ മോൻ,സിബി മാളിയേക്കൽ, സാജു കുന്നേ മുറി, അജിൽ പനച്ചിക്കൽ,ഐസക് കുളത്തിനാൽ, ജോസ് ഇടക്കര, റോയി കല്ലറങ്ങാട്ട്,അജിത് ചെറുവള്ളാത്ത്, ബേബി കുഴിഞ്ഞാലിൽ,കുട്ടിച്ചൻ എട്ടാനിയിൽ എന്നിവർ ഒപ്പമുണ്ടായിരുന്നു.