കൊൽക്കത്ത: ജൂനിയർ വനിതാ ഡോക്‌ടർ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ടതിൽ വൻ പ്രതിഷേധം നടക്കുന്ന ബംഗാളിൽ നഗരമധ്യത്തിൽ നടിക്കുനേരെ ആക്രമണം. ബംഗാളി നടി പായൽ മുഖർജിയെയാണ് രാത്രി ബൈക്കിലെത്തിയവർ കാർ തടഞ്ഞ് നിർത്തി ആക്രമിച്ചതായ പരാതി.രാത്രി സതേൺ അവന്യു റോഡിലൂടെ കാറോടിച്ച് പോകുമ്പോഴായിരുന്നു സംഭവം. ആക്രമി കല്ലെടുത്ത് ഡ്രൈവിങ് സീറ്റിന്റെ വശത്തുള്ള ചില്ല് ഇടിച്ചു തകർക്കുകയും ചില്ലുകൊണ്ടു കയ്യിൽ മുറിവേറ്റതായും നടി ട്വിറ്ററിൽ കുറിച്ചു.
ബംഗാളിൽ നടി പായൽ മുഖർജിക്ക് നേരെ ആക്രമണം
