Timely news thodupuzha

logo

പടിഞ്ഞാറൻ ജർമനിയിൽ ഉത്സവത്തിനിടെ ഉണ്ടായ ആക്രമണത്തിൽ മൂന്ന് പേർ കുത്തേറ്റു മരിച്ചു

ബെര്‍ലിന്‍: പടിഞ്ഞാറൻ ജർമൻ നഗരമായ സോളിംഗനിൽ വെള്ളിയാഴ്ച രാത്രി നടന്ന ഉത്സവത്തിനിടെ ആക്രമണത്തിൽ കുത്തേറ്റ്‌ മൂന്ന് പേർ കൊല്ലപ്പെടുകയും മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തതായി പൊലീസ് അറിയിച്ചു. വെള്ളിയാഴ്‌ച രാത്രി 10ന്‌ ജർമ്മനിയിലെ സോളിംഗനിൽ നഗരത്തിന്റെ 650-ാം വാർഷികത്തോടനുബന്ധിച്ച് നടന്ന സിറ്റി ഫെസ്റ്റിവലിലാണ്‌ സംഭവം.

രാത്രിയിൽ അജ്ഞാതനായ ഒരാൾ ആഘോഷത്തിലേക്ക്‌ കയറിവന്ന്‌ ആളുകളെ ആക്രമിക്കുകയായിരുന്നു. ആക്രമിച്ച ശേഷം ഇയാൾ ഓടി രക്ഷപ്പെപ്പെട്ടു. ജര്‍മനിയില്‍ സാധാരണയായി ഇത്തരം സംഭവങ്ങള്‍ അപൂര്‍വമാണെന്ന് സംഭവ സ്ഥലം സന്ദർശിച്ച ആഭ്യന്തര മന്ത്രി ഹെര്‍ബര്‍ട്ട് റൂള്‍ പറഞ്ഞു. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല. ഭീകരാക്രമണമാണോ എന്ന് സംശയിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

Leave a Comment

Your email address will not be published. Required fields are marked *