Timely news thodupuzha

logo

അമ്മയിൽ നിലവിലെ എക്‌സിക്യൂട്ടിവ് പിരിച്ച് വിടാൻ ആലോചന

കൊച്ചി: താര സംഘടനയായ അമ്മയിലെ നിലവിലെ പ്രതിസന്ധിയിൽ തുടർനീക്കങ്ങൾക്കായി നിയമോപദേശം തേടി നേതൃത്വം. ബൈലോ പ്രകാരം നിലവിലെ എക്‌സിക്യൂട്ടിവ് പിരിച്ചു വിടാനും വീണ്ടും തെരഞ്ഞെടുപ്പു നടത്താനും സംഘടനയിൽ ആവശ്യം ഉയർന്നിട്ടുണ്ട്.

എക്‌സിക്യൂട്ടിവ് പുനഃക്രമീകരണം അസാധ്യമായതോടെയാണ് പുതിയ ആലോചനകൾ. നേതൃത്വത്തിലെ താരങ്ങൾക്കെതിരേ ആരോപണങ്ങൾ ഉയരുന്നതാണ് പുനക്രമീകരണത്തിലെ പ്രതിസന്ധി.

ജനറൽ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞ സിദ്ദിഖിന് പകരം ചുമതലക്കാരനായ ബാബുരാജിനെതിരെയും ലൈംഗികാരോപണം ഉയർന്നത് വീണ്ടും തിരിച്ചടിയായി. പരാതിക്കാരെ പ്രതിസന്ധിയിലാക്കാനാണ് അമ്മയിലെ ചില താരങ്ങളുടെ ശ്രമമെന്ന ആക്ഷേപവും ഉയരുന്നുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *