Timely news thodupuzha

logo

സംസ്ഥാനത്ത് സ്വർണ വിലയിൽ മാറ്റമില്ല

കൊച്ചി: കേരളത്തിൽ ഇന്നും സ്വർണ വിലയിൽ മാറ്റമില്ല. ഇത് തുടര്‍ച്ചയായി നാലാം ദിവസമാണ് സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നത്. പവന് 53,560 രൂപയിലും, ഗ്രാമിന് 6,695 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ഉത്സവ സീസണ്‍ അടുക്കുന്നതോടെ സ്വര്‍ണവില ഇനിയും ഉയരും. 51,600 രൂപയിലാണ് സ്വര്‍ണം ഈ മാസം പ്രാദേശിക വിപണികളില്‍ തുടങ്ങിയത്. ഇതാണ് നിലവില്‍ 53,560 ല്‍ എത്തി നില്‍ക്കുന്നത്. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക് 53,680 രൂപയും, താഴ്ന്ന നിരക്ക് 50,800 രൂപയുമാണ്.

Leave a Comment

Your email address will not be published. Required fields are marked *