അടിമാലി: തൊഴിലുറപ്പ് ജോലി 100 ദിവസങ്ങളിൽ നിന്നും 200 ദിവസമാക്കി ഉയർത്തുക, ദിവസ വേതനം 400 രൂപയായി ഉയർത്തുക, ജോലിസമയങ്ങളിൽ ഉണ്ടാകാവുന്ന അപകടങ്ങൾക്ക് ആവശ്യമായ ചികിത്സാ സൗകര്യം ഏർപ്പെടുത്തുക, നഷ്ട പരിഹാരം ഉറപ്പ് വരുത്തുക, റിട്ടയേഡ് പെൻഷൻ നൽകുക, ടാക്സ് ഭീഷണി നിർത്തലാക്കുക, അതിന്റെ പേരിൽ വേതനം വെട്ടി കുറയ്ക്കുന്നത് നിർത്തലാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഐ.എൻ.ടി.യു.സി ദേവികുളം റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ദേവികുളം ബ്ലോക്ക് പഞ്ചായ്തത് ഓഫീസ് വളഞ്ഞ് പ്രതിഷേധിച്ചത്. ഐ.എൻ.ടി.യു.സി ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി എ.കെ മണി എക്സ് എം.എൽ.എ ഉദ്ഘാടനം നിർവ്വഹിച്ചു
കോൺഗ്രസ് ഭരണ കാലത്ത് ഈ പദ്ധതിക്ക് വേണ്ടി ധാരളം ഫണ്ട് മാറ്റി വച്ചിരുന്നു, എന്നാൽ ഇന്ന് സർക്കാർ പദ്ധതികളെ ഒഴിവാക്കുവാൻ വേണ്ടി കേന്ദ്രം ഫണ്ടുകൾ വെട്ടി കുറയ്ക്കുവാനാണ് നോക്കുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു. ഐ.എൻ.ടി.യു.സി റീജിയണൽ കമ്മിറ്റി ദേവികുളും പ്രസിഡന്റ് ഡി കുമാർ അധ്യക്ഷത വഹിച്ചു. ഐ.എൻ.ടി.യു.സി സംസ്ഥാന സെക്രട്ടറി ജി മുനിയാണ്ടി മുഖ്യപ്രഭാഷണം നടത്തി. ഐ.എൻ.ടി.യു.സി സംസ്ഥന ഓർഗനൈസിങ്ങ് സെക്രട്ടറി ജോൺസി ഐസക്, ജില്ലാ വൈസ് പ്രസിഡന്റ് പി.വി സ്കറിയ, അടിമാലി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ബാബു കുര്യാക്കോസ്, മൂന്നാർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ഇൻചാർജ് എ ആൻഡ്രൂസ് എന്നിവർ പ്രസംഗിച്ചു.