ഇടുക്കി: എം.പി അഡ്വ. ഡീൻ കുര്യാക്കോസിന്റെ നന്ദി പ്രകാശന പര്യടനം 28ന് വെള്ളിയാമറ്റം, ആലക്കോട്, ഉടുമ്പന്നൂർ, കരിമണ്ണൂർ, വണ്ണപ്പുറം, കോടിക്കുളം പഞ്ചായത്തുകളിൽ നടത്തുമെന്ന് യു.ഡി.എഫ് നിയോജക മണ്ഡലം കമ്മിറ്റി കൺവീനർ എൻ.ഐ ബെന്നി പറഞ്ഞു. രാവിലെ 7.30ന് പൂമാല, എട്ടിന് പന്നിമറ്റം, 8.15ന് ഇളംദേശം, 8.30ന് കലയന്താനി, ഒമ്പതിന് ആലക്കോട്, 9.30ന് ചിലവ്, 10ന് തട്ടക്കുഴ, 10.15ന് ചെപ്പുകുളം, 10.45ന് പെരിങ്ങാശ്ശേരി, 11.15ന് ആൾക്കല്ല്, 11.30ന് ചീനിക്കുഴി, 11.45ന് പരിയാരം, ഉച്ചക്ക് 15ന് അമയപ്ര, 12.15ന് പാറേക്കവല, 12.30ന് ഉടുമ്പന്നൂർ, രണ്ടിന് കരിമണ്ണൂർ, 2.30ന് കോട്ടക്കവല, 2.45ന് മുളപ്പുറം, മൂന്നിന് തൊമ്മൻകുത്ത്, 3.15ന് വെൺമറ്റം, 3.45 ബ്ലാത്തിക്കവല, നാലിന് മുണ്ടൻമുടി, 4.15ന് ചീങ്കൽസിറ്റി, 4.30ന് വണ്ണപ്പുറം, അഞ്ചിന് കാളിയാർ, 5.30ന് കോടിക്കുളം, ആറിന് പടിഞ്ഞാറേ കോടിക്കുളം എന്നിവടങ്ങളിലാണ് പര്യടനം നടത്തുന്നത്.