അടിമാലി: പഞ്ചായത്തിലെ വികസിത ടൗണും വളർന്നു കൊണ്ടിരിക്കുന്ന ജനവാ സമേഖലയും കൂടിയായ ഇരുമ്പുപാലത്ത് ഒരു ഔട്ട് പോലീസ് സ്റ്റേഷൻ അനുവദിക്കണം എന്ന് ഐ എൻ ടി യു സി സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി ജോൺസി ഐസക് സർക്കാരിനോടും ബന്ധപ്പെട്ട അധികാരികളോടും ആവശ്യപ്പെട്ടു.
ഏതാണ്ട് ആലപ്പുഴ ജില്ലയോളം വലിപ്പമുള്ള പ്രദേശം കൂടിയാണ് ഇരുമ്പുപാലം. കാഞ്ഞിരവേലി, പാട്ടയിടമ്പ്, ആറാം മൈൽ, കുറത്തിക്കുടി, കട്ടമുടി, പഴംമ്പിള്ളിച്ചാൽ, എളംബ്ലാശേരി, വാളറ, വടക്കേച്ചാൽ, പരിശക്കല്ല്, പ്ലാക്കയം, പടിക്കപ്പ്, ഒഴുവത്തടം, മുത്തിക്കാട്, മുടിപ്പാ റ, ചില്ലിത്തോട്, വായ്ക്കലാംക്കണ്ടം, 14-ാം മൈൽ, മച്ചിപ്ലാവ്, മെഴുകുംചാൽ, 10-ാം മൈൽ, ദേവിയാർ കോളനി, ഗാന്ധിഗ്രാമം അംബേക്കർ കോളനി, പതിനാലോളം പട്ടിക ജാതി പട്ടികവർഗ്ഗ കോളനികൾ, തൊള്ളായിരത്തോളം വരുന്ന വ്യാപാര സ്ഥാപനങ്ങൾ, പത്തോളം ധനകാര്യ സ്ഥാപനങ്ങൾ, സ്ക്കൂളുകൾ, ആശുപത്രികൾ, കമ്പനികൾ, പൊതു മേഖല സ്ഥാപനങ്ങൾ, ക്ലബുകൾ, നിരവധി ആരധനാലയങ്ങൾ എന്നിവ ഉൾപ്പെടുന്ന ഈ പ്രദേശത്ത് കഴിഞ്ഞ മാസം അടിമാലി സർവ്വീസ് സഹകരണ സ്ഥാപനത്തിന്റെ നീതി മെഡിക്കൽ സ്റ്റോർ കുത്തിത്തുറന്ന് മോഷണം നടത്തി. ഇപ്പോൾ പല വ്യാപാര സ്ഥാപനങ്ങളും കുത്തിപ്പൊളിച്ച് മോഷണം നടത്തുന്നു.
ഇതുപോലെ ഉള്ള സംഭവങ്ങൾ, മറ്റ് പ്രകൃതിക്ഷോഭങ്ങൾ തുടങ്ങി ജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണം ഉണ്ടാ കുവാനും ഔട്ട് പോലിസ് സ്റ്റേഷൻ ആവശ്യമാണ് എന്ന് കരുതുന്നു.ഇതു സംബന്ധിച്ച് 2015 ൽ അന്നത്തെ കേരള സംസ്ഥാന ആഭ്യന്തര മന്ത്രി ബഹു. രമേശ് ചെന്നിത്തലയ്ക്ക് ഇരുമ്പുപാലം വ്യാപാരി വ്യവസായി നേതാക്കൾ നിവേദനം നൽകിയിട്ടുള്ളതായി അറ “യുവാൻ കഴിഞ്ഞിട്ടുണ്ട്. എത്രയും വേഗം മോഷ്ടാവിനെ പിടികൂടണം എന്ന്കൂടി ജാൺസി ഐസക്ക് ആവശ്യപ്പെട്ടു.