Timely news thodupuzha

logo

അങ്കമാലി റെയിൽവേ ലൈനിൽ അറ്റകുറ്റപ്പണി: സർവീസുകൾ റദ്ദാക്കി

കൊച്ചി: അങ്കമാലി റെയിൽവേ ലൈനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ സെപ്റ്റംബർ ഒന്നിന് രണ്ട് സർവീസുകൾ പൂർണമായും നാല് സർവീസുകൾ ഭാഗികമായും റദ്ദാക്കി.

റദ്ദാക്കിയ ട്രെയിനുകൾ ഏതു സ്റ്റേഷനിലാണോ യാത്ര അവസാനിപ്പിച്ചത് അവിടെ നിന്ന് തിരികെ യാത്ര പുറപ്പെടുമെന്ന് റെയിൽവേ അറിയിച്ചു. പാലക്കാട് – എറണാകുളം മെമു(06797), എറണാകുളം – പാലക്കാട് മെമു(06798) എന്നിവയാണ് പൂർണമായും റദ്ദാക്കിയ രണ്ടു ട്രെയിനുകൾ. തൂത്തുക്കുടി – പാലക്കാട് പാലരുവി എക്സ്പ്രസ്(16791) ഭാ​ഗികമായി റദ്ദാക്കും.

തൂത്തുക്കുടി – പാലക്കാട് പാലരുവി എക്സ്പ്രസ് ആലുവയിലും തിരുവനന്തപുരം – കോഴിക്കോട് ജനശതാബ്ദി(12076) എറണാകുളം ജം​ഗ്ഷനിലും വരെയെ യാത്ര നടത്തൂ.

തിരുവനന്തപുരം – ഷൊർണൂർ വേണാട് എക്സ്പ്രസ്(16302) എറണാകുളം ടൗൺ വരെ മാത്രമേ സെപ്റ്റംബർ രണ്ടിന് സർവീസ് നടത്തുകയുള്ളൂ. കണ്ണൂർ – ആലപ്പുഴ എക്സ്പ്രസ്(16308) ഷൊർണൂർ വരെ മാത്രമേ സർവീസ് നടത്തുകയുള്ളൂവെന്നും റെയിൽവേ അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *