ഇടുക്കി: 210000 ഏക്കർ ഭൂമി സി.എച്ച് ആർ റിസർവ് വനമാണെന്ന സർക്കാർ നിലപാട് മൂലം ഉണ്ടായിട്ടുള്ള വിഷയങ്ങൾ ചർച്ച ചെയുന്നതിനും തുടർനടപടികൾ ആലോചിക്കുന്നതിനും കർഷക സംഘടനകളുടേയും സന്നദ്ധ സംഘടനകളുടേയും സാമുദായിക സംഘടന നേതാക്കളുടേയും ഒരു യോഗം ആഗസ്റ്റ് 31 ശനിയാഴ്ച്ച രാവിലെ 10 മണിക്ക് നെടുംകണ്ടം രാമപുരം റെസിഡൻസിയിൽ ചേരും. 215000 ഏക്കർ ഭൂമി സി എച്ച് ആർ റിസർവ് വനമാക്കണമെന്നാവശ്യപ്പെട്ട് പരിസ്ഥിതി സംഘടന സുപ്രീം നൽകിയ കേസിൽ അന്തിമ വാദം നടക്കുകയാണ്. സി എച്ച് ആർ റിസർവ് വനമാണെന്ന സർക്കാർ നിലപാട് ഈ കേസിൽ തിരിച്ചടിയാകും. ജില്ലയിലെ 19 വില്ലേജുകളിലായി സി എച്ച് ആറിന്റെ പരിധിയിലുള്ള കർഷക പ്രതിനിധികൾ യോഗത്തിൽ പങ്കെടുക്കണമെന്ന് ഡീൻ കുര്യാക്കോസ് എം പി അറിയിച്ചു.