Timely news thodupuzha

logo

ലൈംഗീകാതിക്രമ പരാതിയിൽ മുകേഷിനെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുത്തു

കൊച്ചി: യുവനടിയുടെയുടെ ലൈംഗീകാതിക്രമ പരാതിയിൽ നടനും എം.എൽ.എയുമായ മുകേഷിനെതിരെ പൊലീസ് കേസെടുത്തു. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് കൊച്ചി മരട് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.

അമ്മയിൽ അംഗത്വവും സിനിമയിൽ ചാൻസും വാഗ്ദാനം ചെയ്ത് നടിയെ പീഡിപ്പിച്ചെന്നാണ് പരാതി. ആലുവയിലെ ഫ്ലാറ്റിൽ 12 മണിക്കൂർ പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് കേസിന്‍റെ തുടർ നടപടികളിലേക്ക് പൊലീസ് കടന്നത്.

പരാതിയുടെ അടിസ്ഥാനത്തിൽ മുകേഷ് എം.എൽ.എ സ്ഥാനം രാജിവെക്കണമെന്ന ആവശ്യം ഉയരുന്നതിനിടെയാണ് കേസെടുത്തത്. ഐ.പി.സി 376(1) ബലാത്സംഗം, ഐ.പി.സി 354 സ്ത്രീത്വത്തെ അപമാനിക്കണമെന്ന ഉദ്ദേശത്തോടെ ബലപ്രയോഗം, ഐ.സി.പി 452 അതിക്രമിച്ച് കടക്കൽ, ഐ.പി.സി 509 സ്ത്രീത്വത്തെ അപമാനിക്കുന്ന അംഗവിക്ഷേപം, വാക്കുകൾ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയത്.

പരാതിക്കാരിയുടെ മൊഴിപ്പകർപ്പ് ജില്ലാ പൊലീസ് മേധാവിമാർക്ക് കൈമാറിയിട്ടുണ്ട്. നടിക്കെതിരെ ചൂഷണം നടന്നുവെന്ന് ആരോപണം ഉന്നയിച്ച സ്ഥലങ്ങളിലുള്ള പൊലീസ് സ്റ്റേഷനുകളിലാണ് കേസ് രജിസ്റ്റർ ചെയ്യുക. നടിയുടെ പരാതിയിൽ നേരത്തെ നടൻ ജയസൂര്യക്കെതിരെയും ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം പൊലീസ് കേസെടുത്തിരുന്നു.

ഇതിന് പിന്നാലെയാണ് മുകേഷിനെതിരെ പൊലീസ് നടപടി സ്വീകരിച്ചത്. മണിയൻപിള്ള രാജു, ഇടവേള ബാബു, പ്രൊഡക്ഷൻ കൺട്രോളർ നോബിൾ, വിച്ചു, അഡ്വ. വി.എസ് ചന്ദ്രശേഖരൻ എന്നിവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുമെന്നാണ് ഇപ്പോഴുള്ള സൂചന.

Leave a Comment

Your email address will not be published. Required fields are marked *