ഇടുക്കി: ഓൾ കേരള കെമിസ്റ്റ്സ് ആന്റ് ഡ്രഗിസ്റ്റ്സ് അസോസ്സിയേഷൻ 33ആമത് വാർഷിക സമ്മേളനം സെപ്റ്റംബർ എട്ടിന് തേക്കടി റേഞ്ചർ വുഡ് റിസോർട്ടിൽ സംഘടിപ്പിക്കുമെന്ന് പ്രസിഡന്റ് മുഹമ്മദ് ഷാജി, സെക്രട്ടറി അനിൽ ജോസ്, ട്രഷറർ വിൻസെന്റ് ജോസഫ് എന്നിവർ അറിയിച്ചു. രാവിലെ 9.30 മുതൽ രജിസ്ട്രേഷൻ സമയം. തുടർന്ന് കഴിഞ്ഞ ഒരു വർഷത്തിനിടയിൽ ജീവൻപൊലിഞ്ഞ സംഘടനയിലെ അംഗങ്ങൾക്ക് അനുശോചനം രേഖപ്പെടുത്തി കൊണ്ട് പൊതുയോഗം ആരംഭിക്കും.. എ.കെ.സി.ഡി.എ സംസ്ഥാന പ്രസിഡന്റ് എ.എൻ മോഹൻ ഉദ്ഘാടനം നിർവ്വഹിക്കും. ജില്ലാ പ്രസിഡന്റ് മുഹമ്മദ് ഷാജി അധ്യക്ഷത വഹിക്കും. സെക്രട്ടറി അനിൽ ജോസ് വാർഷിക റിപ്പോർട്ടും മിനറ്റ്സും ട്രഷറർ വിൻസന്റ് ജോസഫ് ഓഡിറ്റ് ചെയ്ത ആനുവൽ അക്കൗണ്ടസും അവതരിപ്പിക്കും. സംസ്ഥാന ജനറൽ സെക്രട്ടറി എൽ.ആർ ജയരാജ് മുഖ്യപ്രഭാഷണം നടത്തും. ചടങ്ങിൽ സംസ്ഥാന ട്രഷറർ വി അൻവർ എസ്.എസ്.എൽ.സി, പ്ലസ് റ്റൂ പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കും. സംസ്ഥാന വൈസ് പ്രസിഡന്റ് പി.വി ടോമി, സെക്രട്ടറി പി.ജി സജീവ് എന്നിവർ ആശംസകൾ നേരും. ജില്ലാ എക്സിക്ക്യൂട്ടീവ് കമ്മിറ്റി മെമ്പർമാരായ സുജിത്ത് പി ഏലിയാസ് സ്വാഗതവും മഞ്ജു സംഗീത് നന്ദിയും പറയും.