തത്തയെ വളർത്തി പണി കിട്ടിയവരുണ്ടൊ….. എന്നാൽ തത്തയെ വളർത്തി 8 ൻറെ പണിക്കിട്ടിയ ഒരാളുണ്ട്. സംഭവം അങ്ങ് തായ്‌വാനിലാണ്. ഒരു തത്ത കാരണം ഉടമയ്ക്ക് കിട്ടിയത് 74 ലക്ഷം രൂപ പിഴയും 2 മാസം തടവും…
ഹുവാങ്ങെന്ന വ്യക്തി വീട്ടിൽ വളർത്തിയിരുന്ന മക്കോവോ തത്തയാണ് സംഭവത്തിനു പിന്നിൽ. ഹുവാങ്ങിൻറെ അയൽവാസിയും ഡോക്‌ടറുമായ ലിന്നിനെ തത്ത പേടിപ്പിക്കുകയും ഭയന്ന് ഡോക്‌ടർ നിലത്തു വീഴുകയുമായിരുന്നു. തുടർന്ന് മാസങ്ങളോളം നീണ്ട ചികിത്സ വേണ്ടി വന്നു. ഇതുമൂലം വലിയ സാമ്പത്തിക നഷ്ടമുണ്ടായെന്നും ജോലിക്ക് പോവാനായില്ലെന്നും ചൂണ്ടിക്കാട്ടി ഡോക്‌ടർ നൽകിയ പരാതിയിലാണ് തായിനർ ജില്ലാ കോടതിയുടെ വിധി.