ന്യൂഡൽഹി: കേന്ദ്രബജറ്റിൽ നികുതിയിൽ ഇളവുകൾ പ്രഖ്യാപിച്ച് ധനമന്ത്രി നിർമല സീതാരാമൻ. ബജറ്റ് നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ 2023-24 വർഷങ്ങളിൽ സ്വർണം, വെള്ളി എന്നിവയുടെ വില വർധിക്കും.
മൊബൈൽ ഫോണുകളുടെ വില കുറയും. കസ്റ്റംസ് തീരുവ 13 ശതമാനമായി കുറച്ചു. ടെലിവിഷൻ സ്‌പെയർ പാർട്‌സുകളുടെ കസ്റ്റംസ് തീരുവയിൽ ഇളവ് പ്രഖ്യാപിച്ചു. ചിമ്മിനികളുടെ ഹീറ്റ് കോയിലിന് തീരുവ 20ൽ നിന്ന് 15 ശതമാനമായാണ് കുറച്ചത്. സിഗരറ്റിന് 3 വർഷത്തേക്ക് ദേശീയ ദുരന്ത തീരുവ 16 ശതമാനം കൂട്ടി.