Timely news thodupuzha

logo

പാൻ കാർഡ് തിരിച്ചറിയൽ കാർഡുകളായി സ്വീകരിക്കും

ന്യൂഡൽഹി: ഇ-കോർട്ട് പദ്ധതിയുടെ മൂന്നാം ഘട്ടത്തിന് 7000 കോടി അനുവദിച്ചതായി ധനമന്ത്രി. പാൻ കാർഡ് ഇനിമുതൽ തിരിച്ചറിയൽ കാർഡുകളായി സ്വീകരിക്കും. കെ.വൈ.സി ലളിതവത്കരിക്കും. 3 വർഷത്തിനകം 1 കോടി കർഷകർക്ക് പ്രകൃതി കൃഷിയിലേക്ക് മാറാനുള്ള സഹായങ്ങൾ നൽകും. 10,000 ബയോ ഇൻപുട് റിസോഴ്‌സ് സെൻററുകൾ രാജ്യത്താകെ തുടങ്ങും.

നിലവിൽ കേന്ദ്രം ലഭ്യമാക്കിയ ഡിജി ലോക്കർ സേവനം കൂടുതൽ മേഖലകളിൽ പ്രയോജനപ്പെടുത്തും. വിവിധ ആവശ്യങ്ങൾക്കായി ഡിജി ലോക്കറിൽ സൂക്ഷിക്കുന്ന ഔദ്യോഗിക രേഖകൾ സുരക്ഷിതമായി അതാത് സ്ഥാപനങ്ങൾക്ക് കൈമാറുന്നതിനുൾപ്പടെയുള്ള സൗകര്യം ഒരുക്കുമെന്നും നിർമല സീതാരാമൻ പ്രഖ്യാപിച്ചു.

5ജി സേവനം വ്യാപകമാക്കുമെന്നും 5ജി ആപ്ലിക്കേഷൻ വികസനത്തിനായി 100 ലാബുകൾ സ്ഥാപിക്കും. പുതിയ അവസരങ്ങൾ, ബിസിനസ്സ് മോഡലുകൾ, തൊഴിൽ സാധ്യതകൾ, ലാബുകൾ, സ്മാർട്ട് ക്ലാസ്റൂമുകൾ, പ്രിസിഷൻ ഫാമിംഗ്, ഇൻറലിജൻറ് ട്രാൻസ്‌പോർട്ട് സിസ്റ്റംസ് & ഹെൽത്ത്‌കെയർ തുടങ്ങിയ ആപ്പുകൾ ഇതിൽ ഉൾപ്പെടുന്നതാണ്.

രാജ്യത്ത് ആർട്ടിഫിഷ്യൽ ഇൻറലിജൻസ് സാങ്കേതിക വിദ്യകളുടെ വികാസത്തിനായി ‘മേക്ക് എഐ ഫോർ ഇന്ത്യ’, മേക്ക് എഐ വർക്ക് ഫോർ ഇന്ത്യ’ എന്നീ ലക്ഷ്യങ്ങൾ പ്രഖ്യാപിച്ചു. ഇതിൻറെ ഭാഗമായി 3 കേന്ദ്രങ്ങൾ സ്ഥാപിക്കും. 5ജി സാങ്കേതിക വിദ്യാ വികാസത്തിന് വേണ്ടി വിവിധ എഞ്ചിനീയറിങ് കോളെജുകളിലായി 100 5ജി ലാബുകൾക്ക് തുടക്കമിടും.

Leave a Comment

Your email address will not be published. Required fields are marked *