Timely news thodupuzha

logo

ബാം​ഗ്ലൂർ രാജ‍്യാന്തര വിമാനത്താവളത്തിലെ കഫെ ജീവനക്കാരിയെ താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

ബാം​ഗ്ലൂർ: താമസ സ്ഥലത്ത് മലയാളി യുവതി തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് നാദാപുരം സ്വദേശി അശ്വതിയാണ്(20) മരിച്ചത്. ബാം​ഗ്ലൂർ ചിക്കജാല വിദ‍്യാനഗറിലെ താമസ സ്ഥലത്ത് ഓഗസ്റ്റ് 30 വെള്ളിയാഴ്ച്ചയാണ് തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. മ‍്യതദേഹം യെഹലങ്ക സർക്കാർ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം നാട്ടിലേക്ക് കൊണ്ടുപോയി. ഓൾ ഇന്ത‍്യ കെഎംസിസി പ്രവർത്തകരുടെ സഹായത്തോടെയാണ് മ‍്യതദേഹം നാട്ടിലേക്കേ് കൊണ്ടുപോയത്. ബാം​ഗ്ലൂർ രാജ‍്യാന്തര വിമാനത്താവളത്തിലെ കഫെ ജീവനക്കാരിയായിരുന്നു അശ്വതി. സംസ്കാരം പിന്നീട്. സഹോദരങ്ങൾ: അശ്വന്ത്, ആരാധ‍്യ.

Leave a Comment

Your email address will not be published. Required fields are marked *