തൊടുപുഴ: ആദംസ് സർജിക്കൽസിന്റെ സഹോദര സ്ഥാപനം വൈറ്റ് മാർട്ട് സെപ്റ്റംബർ നാലിന് രാവിലെ 10 മണിക്ക് തൊടുപുഴയിൽ പ്രവർത്തനം ആരംഭിക്കും. തൊടുപുഴ എം.എൽ.എ പി.ജെ ജോസഫ് ഉദ്ഘാടനം നിർവ്വഹിക്കും. തൊടുപുഴ മർച്ചൻ്റ്സ് അസ്സോസിയേഷൻ പ്രസിഡന്റ് രാജു തരണിയിൽ, നഗരസഭ ചെയർപേഴ്‌സൺ സബീന ബിഞ്ചു, വൈസ് ചെയർപേഴ്‌സൺ ജെസ്സി ആന്റണി, ടൗൺ പള്ളി വികാരി റവ. ഡോ. സ്റ്റാൻലി കുന്നേൽ, മുതലക്കോടം പള്ളി വികാരി റവ. ഡോ. ജോർജ്ജ് താനത്തുപറമ്പിൽ, വാർഡ് കൗൺസിലർ ജോസഫ് ജോൺ എന്നിവർ പങ്കെടുക്കും.
ആദംസ് സർജിക്കൽസിന്റെ സഹോദര സ്ഥാപനം സെപ്റ്റംബർ നാലിന് തൊടുപുഴയിൽ പ്രവർത്തനം തുടങ്ങും
