തിരുവനന്തപുരം: വർക്കലയിൽ 3 വയസുകാരിക്കുനേരെ ക്രൂര മർദ്ദനം. അങ്കണവാടിയിൽ പോകാൻ മടി കാണിച്ചതിനാണ് കുട്ടിയെ ക്രൂരമായി മർദ്ദിച്ചത്. സംഭവത്തിൽ കുട്ടിയുടെ അമ്മൂമ്മക്ക് (അമ്മയുടെ അമ്മ) എതിരെ കേസ് എടുത്തതായി വർക്കല പൊലീസ് പറഞ്ഞു. അയൽവാസിയാണ് അമ്മൂമ്മ കുട്ടിയെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കു വച്ചത്.
കുട്ടിയെ സ്ഥിരമായി മാതാപിതാക്കൾ ഉപദ്രവിക്കാറുണ്ടെന്ന് അയൽവാസികൾ പറയുന്നു. നാട്ടുകാർ പൊലീസിൽ അറിയിച്ചതിനെ തുടർന്ന് കുട്ടിയുടെ അച്ഛനെ പൊലീസ് അറസ്റ്റു ചെയ്തു.