തിരുവനന്തപുരം: ഭക്ഷ്യ വിഷബാധയെ തുടർന്ന് കേരളമൊട്ടാകെ ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനകളിൽ നിന്നും പിഴയായി 36 ലക്ഷം രൂപ ഈടാക്കിയതായി സർക്കാർ നിയമസഭയിൽ. ഓപ്പറേഷൻ ഷവർമയുടെ ഭാഗമായി ആകെ 36,42500 രൂപയാണ് പിഴയീടാക്കിയത്.
നിയസഭയിൽ നടന്ന ചോദ്യോത്തര വേളയിലായിരുന്നു സർക്കാരിൻറെ വെളുപ്പെടുത്തൽ. 2022 ഏപ്രിൽ മുതൽ 8224 സ്ഥാപനങ്ങളിലും 2023 ജനുവരി മുതൽ 6689 സ്ഥാപനങ്ങളിലും പരിശോധന നടത്തിയതായും സർക്കാർ അറിയിച്ചു. പരിശോധയിൽ വളരെ മോശം സാഹചര്യത്തിൽ കണ്ടെത്തിയ 317 ഓളം സ്ഥാപനങ്ങൾ അടച്ചു പൂട്ടിയതായും 834 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകിയതായും സർക്കാർ വ്യക്തമാക്കി.