Timely news thodupuzha

logo

മുല്ലപ്പെരിയാർ ജനസംരക്ഷണ സമിതി രൂപീകരിച്ചു

തൊടുപുഴ: കാലഹരണപ്പെട്ട മുല്ലപ്പെരിയാർ അണക്കെട്ട് ഡീ കമ്മീഷൻ ചെയ്യണമെന്നും കേരളത്തിന് ഹാനികരമായ കരാർ റദ്ദാക്കണമെന്നും ദശലക്ഷക്കണക്കിന് മനുഷ്യരുടെ സർവ്വനാശം ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് കൊണ്ട് ഡോ. തോമസ് മാർ അത്താനിയോസ് മെത്രാപ്പൊലീത്ത മുഖ്യരക്ഷാധികാരിയും അഡ്വ. റോയ് വാരികാട്ട് ചെയർമാനും പി.ടി ശ്രീകുമാർ ജനറൽ കൺവീനറുമായി സംസ്ഥാനതല മുല്ലപ്പെരിയാർ ജനസംരക്ഷണ സമിതി രൂപീകരിച്ചു.

സ്വാമി സദ് സ്വരൂപാനന്ദ സരസ്വതി, റഫീക് അഹമ്മദ് സഖാഫി, റവ. ഫാ. ടി.ജെ ബിജോയ്‌, കോവിൽമല രാജാവ് രാമൻ രാജമന്നൻ, അബ്ദുൽ അസീസ് സഖാഫി, അഡ്വ.ഡോ രാജീവ് രാജധാനി എന്നിവർ രക്ഷാധികാരികളായി 101 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയും വിവിധ കമ്മിറ്റികളും തിരഞ്ഞെടുത്തു.കർദിനാൾ മാർ ജോർജ് ആലഞ്ചേരി, കാന്തപുരം ഡോ. എ.പി അബ്ദുൽ ഹക്കിം അൽ അൻസാരി എന്നിവരും മുഖ്യ രക്ഷാ ധികാരികളാണ് അണക്കെട്ടിലെ ജലനിരപ്പ് കുറച്ച് തമിഴ്നാട്ടിൽ ജലസംഭരണികൾ നിർമ്മിക്കണമെന്നും കേന്ദ്രസർക്കാരിന്റെ അടിയന്തിര ഇടപെടലും അന്താരാഷ്ട്ര വിദഗ്ധ സമിതിയുടെ പഠനവും ആവശ്യപ്പെട്ടുകൊണ്ട്‌ സംസ്ഥാനതലത്തിൽ സമരപരിപാടികൾ സംഘടിപ്പിക്കുവാനും സുപ്രീംകോടതിയിൽ നിലനിൽക്കുന്ന കേസിൽ കക്ഷി ചേരുവാനും പാർലമെന്റ് മാർച്ച് അടക്കം നടത്തുവാനും കൺവെൻഷൻ തീരുമാനിച്ചതായി ചെയർമാൻ അഡ്വ. റോയ് വാരികാട്ട് ജനറൽ കൺവീനർ പി.ടി ശ്രീകുമാർ എന്നിവർ പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *