കൊല്ലം: സിപിഎം നേതാവായ ഷാനവാസിന്റെ കയ്യിൽ നിന്നും ലോറി വാടകയ്ക്ക് എടുത്ത ഇടുക്കി സ്വദേശി ജയനേയും മറ്റൊരു ലോറി ഉടമ അൻസറിനെയും കരുനാഗപ്പള്ളി ലഹരി കടത്തു കേസിൽ പൊലീസ് പ്രതി ചേർത്തു. ഷാനവാസിനെതിരെ തെളിവുകൾ കണ്ടെത്താൻ കഴിഞ്ഞില്ല.
തൗസീഫും ജയനുമാണ് സംഘത്തിലെ പ്രധാനികളെന്നാണ് അന്വേഷണ സംഘം പറയുന്നത്. കർണാടകത്തിൽ നിന്നും പാൻമസാല എത്തിച്ചത് ജയനായിരുന്നു. മുമ്പും പല തവണ പ്രതികൾ കൊല്ലത്തേക്ക് പാൻമസാല കടത്തിയിരുന്നതായി പൊലീസ് അറിയിച്ചു. അൻസർ തന്റെ ലോറി വാടകയ്ക്ക് നൽകിയിരിക്കുകയാണെന്ന് പൊലീസിന് നേരത്തെ മൊഴി നൽകിയിരുന്നെങ്കിലും രേഖകൾ ഹാജരാക്കാൻ കഴിഞ്ഞില്ല. തുടർന്ന് ഇയാളെ പ്രതി ചേർക്കുകയായിരുന്നു. അൻസറും ജയനും ഒളിവിലാണെന്നും പൊലീസ് വ്യക്തമാക്കി.