Timely news thodupuzha

logo

ലോകത്തെ ഏറ്റവും അപകടകരമായ ഭക്ഷണം; പഫർ മത്സ്യം പാചകം ചെയ്യാനുള്ള ലൈസൻസ് നേടി പത്തുവയസുകാരി

ടോക്യോ: ലോകത്തിലെ ഏറ്റവും അപകടകരമായ ഭക്ഷണങ്ങളിലൊന്നാണ് പഫർ മത്സ്യം. സയനൈഡിനെക്കാൾ മാരകമായ വിഷമടങ്ങിയിട്ടുള്ള ഈ മത്സ്യം പാകം ചെയ്യുമ്പോൾ വിഷാംശമുള്ള ഭാഗങ്ങൾ ശരിയായി നീക്കം ചെയ്തില്ലെങ്കിൽ കഴിക്കുന്നവർ മരണത്തിനിരയാകും. അതിനാൽ പഫർ മത്സ്യം പാചകം ചെയ്യാൻ പ്രത്യേക ലൈസൻസ് ആവശ്യമാണ്.

ഏത് പ്രായക്കാർക്കും ഈ ലൈസൻസ് എടുക്കാനുള്ള മത്സര പരീക്ഷയിൽ പങ്കെടുക്കാം. അടുത്തിടെ ലൈസൻസ് തേടിയെത്തിയത് 10 വയസുകാരിയാണ്. കരിൻ തബിറ എന്നാണ് അവളുടെ പേര്.

അവൾ ലൈസൻസിനായുള്ള പരീക്ഷയിൽ വിജയിച്ചതോടെ പഫർ മത്സ്യം പാചകം ചെയ്യാനുള്ള ലൈസൻസ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായി ജപ്പാനിലെ ഈ 10 വയസുകാരി. പ്രൊഫഷണൽ ഷെഫുകൾ ഉൾപ്പെടെ 93 പേർ പങ്കെടുത്ത ഇത്തവണത്തെ പരീക്ഷയിൽ 60 പേർ മാത്രമാണ് വിജയിച്ചത്.

Leave a Comment

Your email address will not be published. Required fields are marked *