Timely news thodupuzha

logo

പ്രകൃതി വിരുദ്ധ പീഡന കേസിൽ മലയാള സംവിധായകൻ രഞ്ജിത്തിന് മുൻകൂർ ജാമ്യം

കോഴിക്കോട്: ലൈംഗികമായി പീഡിപ്പിച്ചെന്ന യുവാവിന്‍റെ പരാതിയിൽ സംവിധായകൻ രഞ്ജികത്തിന് മുൻകൂർ ജാമ്യം. കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് രഞ്ജിത്തിന് ജാമ്യം അനുവദിച്ചത്.

മുപ്പത് ദിവസത്തേക്കാണ് ജാമ്യം. അരലക്ഷം രൂപയുടെ രണ്ട് ആള്‍ ജാമ്യത്തിലാണ് രഞ്ജിത്തിന് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. സിനിമയിൽ അവസരം വാ​ഗ്ദാനം ചെയ്ത് ഹോട്ടൽ മുറിയിൽ വിളിച്ചുവരുത്തി ലൈം​ഗിക പീഡനത്തിന് ഇരയാക്കിയെന്നായിരുന്നു യുവാവിന്‍റെ പരാതി.

2012ല്‍ ബാവൂട്ടിയുടെ നാമത്തിലെന്ന ചിത്രത്തിന്‍റെ ലൊക്കേഷനില്‍ നടന്മാരെ കാണാന്‍ പോയപ്പോഴാണ് രഞ്ജിത്തിനെ പരിചയപ്പെട്ടത്. അന്ന് പ്ലസ് ടു വിദ്യാര്‍ഥിയായിരുന്നു.

പിന്നീട് ബാംഗ്ലൂരിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ വരാനാവശ്യപ്പെടുകയും അവിടെ വെച്ച് സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് ക്രൂരമായി പീഡിപ്പിച്ചുവെന്നും പരാതിയിൽ കോഴിക്കോട് സ്വദേശിയായ യുവാവ് പറയുന്നു.

Leave a Comment

Your email address will not be published. Required fields are marked *