Timely news thodupuzha

logo

വിലക്കുറവും ഓഫറുകളുമായി സപ്ലൈകോ ഓണം ഫെയറുകൾ; സൂപ്പർ മാർക്കറ്റുകളിൽ വിലക്കുറവും ഡീപ്പ് ഡിസ്കൗണ്ട് അവേഴ്സും

ഇടുക്കി: ഓണത്തോടനുബന്ധിച്ച് പൊതുവിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കുന്നതിനായി ഇടുക്കി ജില്ലയിൽ ഓണം ഫെയറുകൾ ആരംഭിച്ചു. ജില്ലാഫെയർ തൊടുപുഴ പഴയ ബസ്സ്റ്റാൻഡ് മൈതാനിയിലാണ് നടക്കുന്നത്. ജില്ലയിലെ എല്ലാ നിയോജകമണ്ഡലങ്ങളിലും താലൂക്ക് ഫെയറുകളും പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. പതിമൂന്നിന സബ്സിഡി സാധനങ്ങൾക്ക് പുറമെ , പ്രമുഖ ബ്രാൻഡുകളുടെ 200 ലധികം ഉൽപ്പന്നങ്ങൾക്ക് വൻവിലക്കുറവാണ് ഓണത്തോടനുബന്ധിച്ച് സപ്ലൈകോ നൽകുന്നത്.

നെയ്യ്, തേൻ, കറിമസാലകൾ, മറ്റു ബ്രാൻഡഡ് ഭക്ഷ്യ ഉൽപ്പന്നങ്ങൾ, പ്രധാന ബ്രാൻഡുകളുടെ ഡിറ്റർജെന്റുകൾ, ഫ്ലോർ ക്ലീനറുകൾ, ടോയ്ലെറ്ററീസ് തുടങ്ങി വിവിധ ഉൽപ്പന്നങ്ങൾക്ക് 45% വരെ വിലക്കുറവും, പ്രത്യേകം ഓഫറുകളും നൽകുന്നുണ്ട്. ജില്ലാ ഫെയറിൽ ഹോർട്ടികോർപ്പിന്റെ പച്ചക്കറി സ്റ്റാളും പ്രവർത്തിക്കുന്നുണ്ട്. സപ്ലൈകോയുടെ സ്വന്തം ബ്രാൻഡ് ആയ ശബരി ഉൽപ്പന്നങ്ങൾക്കും പ്രത്യേക വിലക്കുറവും കോമ്പോ ഓഫറുകളും നൽകുന്നുണ്ട്.

ജില്ലാ ഓണം ഫെയറിലും സപ്ലൈകോയുടെ സൂപ്പർ മാർക്കറ്റുകളിലും ഡീപ്പ് ഡിസ്കൗണ്ട് അവേഴ്സ് (Deep Discount Hours) ഉണ്ടാകും . വിവിധ സബ്സിഡി ഇതര സാധനങ്ങൾക്ക് സപ്ലൈകോ നിലവിൽ നൽകുന്ന വിലക്കുറവിന് പുറമേ 10% വരെ വിലക്കുറവായിരിക്കും ഡീപ്പ് ഡിസ്കൗണ്ട് അവേഴ്സിൽ നൽകുക.

വിവിധ ഉൽപ്പന്നങ്ങൾക്ക് എംആർപിയേക്കാൾ, 50% വരെ വിലക്കുറവ് ഈ മണിക്കൂറുകളിൽ ലഭിക്കും. ഉച്ചയ്ക്ക് രണ്ടു മുതൽ നാലുമണിവരെ ആയിരിക്കും ഡീപ്പ് ഡിസ്കൗണ്ട് അവേർസ്. സെപ്റ്റംബർ 14 വരെ, രാവിലെ 9.30 മുതൽ രാത്രി 8 വരെയാണ് പ്രവർത്തിക്കുന്ന സപ്ലൈകോ ഓണം ഫെയറുകൾ പ്രവർത്തിക്കുക.

കട്ടപ്പന പീപ്പിൾസ് ബസാർ ,നെടുങ്കണ്ടം സപ്ലൈ കോ സൂപ്പർ മാർക്കറ്റ് , അടിമാലി പീപ്പിൾസ് ബസാർ,വണ്ടിപ്പെരിയാർ സപ്ലൈ കോ സൂപ്പർ മാർക്കറ്റ് എന്നിവിടങ്ങളിലാണ് താലൂക്ക് ഓണം ഫെയറുകൾ സജ്ജീകരിച്ചിട്ടുള്ളത്.

Leave a Comment

Your email address will not be published. Required fields are marked *