തൊടുപുഴ: അൽ അസ്ഹർ കോളേജിന്റെ പന്ത്രണ്ടാമത് ബിരുദ ദാന ചടങ്ങ് – സിവോര 2024 കോളേജ് ക്യാമ്പസിൽ സംഘടിപ്പിച്ചു. അൽ അസ്ഹർ ഗ്രൂപ്പ് ചെയർമാൻ കെ.എം മൂസ അധ്യക്ഷത വഹിച്ച ചടങ്ങ് കേരള സിവിൽ സപ്ലൈസ് കോർപ്പറേഷൻ മാനേജിങ്ങ് ഡയറക്ടർ ആൻഡ് ചെയർമാൻ പി.ബി നുഹ് ഐ.എ.എസ് ഉദ്ഘാടനം ചെയ്തു.
പ്രൊഫ. നിഷിൻ കെ ജോൺ പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു. ഈ വർഷം പഠിച്ച് പുറത്തിറങ്ങിയ നൂറോളം ദന്ത ഡോക്ടർ വാചകം ഏറ്റുചൊല്ലി. യോഗത്തിൽ കേരള യൂണിവേഴ്സിറ്റി ഹെൽത്ത് സയൻസ് പ്രോ വൈസ് ചാൻസലർ ഡോക്ടർ സി.പി വിജയൻ മുഖ്യ അതിഥിയായി പങ്കെടുത്തു.
കോളേജ് പ്രിൻസിപ്പൽ ഡോ. വിനോദ് കുമാർ ആർ.ബി സ്വാഗതവും കോളേജ് അഡ്മിനിസ്ട്രേറ്റർ ഡോ. അമൽ ഇ.എ നന്ദിയും പറഞ്ഞു. ബിരുദ ദാന ചടങ്ങിന് ശേഷം കുട്ടികളുടെ കലാപരിപാടികളും കേരളത്തിലെ പ്രഗൽഭ ബാന്റിന്റെ സംഗീത നിശയും നടന്നു.