ന്യൂഡൽഹി: ഹിൻഡൻബർഗ് റിസർച്ചിന്റെ, അദാനി ഗ്രൂപ്പ് ഓഹരി വിപണിയിൽ നടത്തിയ വൻ തിരിമറികളെ കുറിച്ചുള്ള വെളിപ്പെടുത്തലുകൾ സുപ്രീംകോടതിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ ഉന്നതസമിതി അനേഷിക്കണന്ന് സിപിഐ എം രാജ്യസഭാ കക്ഷി നേതാവ് എളമരം കരീം എംപി. വിഷയം സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്നും അദ്ദേഹം ആവശ്യപെട്ടു. ഇതിനെതിരെ സഭാ ചട്ടം 267 പ്രകാരം എളമരം കരീം നോട്ടീസും നൽകിയിട്ടുണ്ട്.