ഏഴല്ലൂർ: ഏഴല്ലൂർ ശ്രീനരസിംഹസ്വാമി ധർമ്മശാസ്താ ക്ഷേത്രത്തിൽ ഒമ്പതിന് ഉത്രം മഹോത്സവം നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ക്ഷേത്രം തന്ത്രി കാവനാട്ട് പരമേശ്വരൻ നമ്പൂതിരിയും മേൽശാന്തി ശ്രീകാന്ത് പട്ടത്തിയാർമഠവും മുഖ്യ കാർമ്മികത്വം വഹിക്കും.
രാവിലെ അഞ്ചിന് നടതുറക്കൽ. 6.30 ന് ഗണപതിഹോമം, ഒമ്പതിന് കലശപൂജ,10.00 ന് മുണ്ടമറ്റം രാധാകൃഷ്ണന്റെ പ്രഭാഷണം, വൈകിട്ട് 6.20 ന് വിശേഷാൽ ദീപാരാധനയും അത്താഴപൂജയും തുടങ്ങി വിവിധി ചടങ്ങുകൾ ഉണ്ടായിരിക്കും. അതിനുശേഷം, പിന്നണി ഗായകൻ സ്റ്റാർ സിംഗർ ഫെയിം ജീൻസ് ഗോപിനാഥ്, ശാലിനി നിമേഷ് തുടങ്ങിയവർ അവതരിപ്പിക്കുന്ന ഗാനമേളയും നടത്തുന്നതാണ്.