അറക്കുളം: പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിൽ പുതുതായി കോൺക്രീറ്റ് ചെയ്ത അശോക കവല – മച്ചിയാനി കോളനി റോഡ് വാർഡ് മെമ്പർ സിനി തോമസ് ഉദ്ഘാടനം ചെയ്തു. 485,000 രൂപ ചെലവിൽ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് റോഡ് നിർമ്മാണം പൂർത്തിയാക്കിയത്.
പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ വിനോദ് കെ എസ്, പ്രദേശവാസികളായ ആൻറണി തുണ്ടത്തിൽ, റോബിൻ മേമന, ജിലേഷ് മാത്യു, ബാബു പെരുമ്പാട്ട്, അപ്പച്ചൻ, ഷണ്മുഖൻ ആചാരി, രാധാമണി, ജോസ് പി.എ, ഫിലിപ്പ്, തങ്കമ്മ പുളിക്കൽ, ജയ്സൺ മച്ചിയാനി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.