Timely news thodupuzha

logo

ഇടുക്കി രാജാക്കാട് 43 നിർദ്ധന കുടുംബംങ്ങള്‍ക്ക് ഓണക്കിറ്റ് വിതരണം ചെയ്ത് ജോഷി കന്യാക്കുഴി

രാജാക്കാട്: പൊതുപ്രവര്‍ത്തകനായ ജോഷി കന്യാക്കുഴി തുടർച്ചയായി പത്താം വർഷവും നിര്‍ധന കുടുംബങ്ങൾക്കും കിടപ്പു രോഗികള്‍ക്കും ഓണക്കിറ്റുകളുമായി എത്തി.

രാജാക്കാട് മേഖലയിലുള്ള 43 കുടുംബംങ്ങള്‍ക്കാണ് ജോഷി ഇത്തവണ ഓണക്കിറ്റ് എത്തിച്ചു നൽകിയത്. 10 വര്‍ഷം മുമ്പ് രാജാക്കാട് പഞ്ചായത്തിലെ 13 വീടുകളിൽ ഓണക്കിറ്റ് എത്തിച്ച് നൽകി ആരംഭിച്ചതാണ് ജോഷിയുടെ ഈ സേവന പ്രവര്‍ത്തനം.

വിവിധ സ്ഥാപനങ്ങളും സംഘടനകളും നല്‍കുന്ന സധനങ്ങള്‍ ഓണക്കിറ്റുകളാക്കി വീടുകളില്‍ എത്തിച്ച് നല്‍കും. ഓരോ കുടുംബങ്ങൾക്കും ആവശ്യമുള്ള സാധനങ്ങൾ ഏതാണെന്ന് ചോദിച്ച ശേഷം അതാണ് നൽകുന്നത്.

കോവിഡ് സമയത്തും പ്രളയകാലത്തും ജോഷി ആവശ്യക്കാർക്ക് ഭക്ഷ്യസാധനങ്ങൾ എത്തിച്ച് നൽകിയിരുന്നു. ജോഷിയോടൊപ്പം പൊതുപ്രവർത്തകനായ അർജുൻ ഷിജുവും ഓണക്കിറ്റ് വിതരണത്തില്‍ പങ്കു ചേര്‍ന്നു.

Leave a Comment

Your email address will not be published. Required fields are marked *