Timely news thodupuzha

logo

മധ്യപ്രദേശിൽ അഞ്ച് മാസം ഗര്‍ഭിണിയായ യുവതിയെ പീഡിപ്പിച്ച സൈനികന്‍ അറസ്റ്റിൽ

മധ്യപ്രദേശ്: ഇൻഡോറിൽ ഗർഭിണിയായ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ സൈനികന്‍ അറസ്റ്റിൽ. യുവതിയുടെ പരാതിയിൽ സൈന്യത്തില്‍ ലാന്‍സ് നായിക് ആയ യുവാവിനെയാണ് ഇൻഡോർ വനിതാ പൊലീസ് അറസ്റ്റ് ചെയ്തത്.

അഞ്ച് മാസം ഗര്‍ഭിണിയാണ് പരാതിക്കാരിയായ യുവതി. വെള്ളിയാഴ്ച രാത്രിയാണ് ബാങ്ക് ജീവനക്കാരന്‍റെ ഭാര്യയായ യുവതിയെ സുഹൃത്തായ സൈനികൻ ഹോട്ടലിലേക്ക് വിളിച്ച് വരുത്തി ലൈംഗിക പീഡനത്തിന് ഇരയാക്കിയത്.

പീഡനത്തിന് പിന്നാലെ യുവതിക്ക് കടുത്ത രക്ത്രസ്രാവമുണ്ടായി. ഒടുവിൽ വനിതാ പൊലീസ് സ്റ്റേഷനിലെത്തി യുവതി പരാതി നൽകുകയായിരുന്നു.

കഴിഞ്ഞ ഒരു വർഷമായി പ്രതി തന്നെ ഉപദ്രവിക്കുകയാണെന്നും നഗ്ന ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി പ്രതി ഹോട്ടലിലേക്ക് വിളിച്ച് വരുത്തുകയായിരുന്നുവെന്നാണ് യുവതിയുടെ പരാതി.

ഒരു വർഷം മുമ്പ് ഒരു കടയിൽ സാധനങ്ങൾ വാങ്ങാനെത്തിയപ്പോഴാണ് ഇരുവരും പരിചയപ്പെട്ടത്. പിന്നീട് പതിവായി യുവതിയുടെ വീട്ടിലെത്തിയ പ്രതി കുളിമുറി ദൃശ്യങ്ങളടക്കം പകര്‍ത്തിയതായാണ് ആരോപണം.

തുടർന്ന് ഈ ദൃശ്യങ്ങൾ പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്തിയാണ് പ്രതി ഹോട്ടലിലേക്ക് നിർബന്ധിച്ച് വിളിച്ച് വരുത്തി. മുറിയിലെത്തിയതിന് പിന്നാലെ ബലംപ്രയോഗിച്ച് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയായിരുന്നു.

ഇതേ തുടർന്നാണ് തനിക്ക് രക്തസ്രാവമുണ്ടായതെന്നാണ് യുവതിയുടെ പരാതിയിൽ പറയുന്നത്. അതേസമയം, താനും യുവതിയും അടുപ്പത്തിലായിരുന്നുവെന്നും ഗര്‍ഭിണിയായിരിക്കെ ശാരീരിക ബന്ധത്തിലേര്‍പ്പെട്ടതിനാലാണ് രക്തസ്രാവമുണ്ടായതെന്നുമാണ് സൈനികൻ പൊലീസിനോട് പറഞ്ഞത്.

സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി വരികയാണെന്ന് പൊലീസ് അറിയിച്ചു. പ്രതിയെ നിലവിൽ അറസ്റ്റ് ചെയ്തതായും സംഭവം നടന്ന ഹോട്ടൽ സീൽ ചെയ്തതായും പൊലീസ് അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *