Timely news thodupuzha

logo

മൈനാ​ഗപ്പള്ളിയിൽ യുവതിയെ ഇടിച്ച് വീഴ്ത്തി കാർ കയറ്റി കൊലപ്പെടുത്തിയ സംഭവം; ഇന്‍ഷുറന്‍സ് പുതുക്കിയത് അപകട ശേഷം

കൊല്ലം: മൈനാഗപ്പള്ളിയിൽ സ്‌കൂട്ടര്‍ യാത്രക്കാരിയെ ഇടിച്ചുവീഴ്ത്തി കാര്‍ കയറ്റിയിറക്കി കൊലപ്പെടുത്തിയ കേസിൽ നിർണായക വിവരങ്ങള്‍ പുറത്ത്. അപകട സമയത്ത് പ്രതികളായ ഡോ. ശ്രീക്കുട്ടിയും അജ്മലും സഞ്ചരിച്ച കാറിന് ഇൻഷുറൻസ് ഉണ്ടായിരുന്നില്ലെന്ന് പൊലീസ് കണ്ടെത്തി. KL 23Q9347 എന്ന കാറിടിച്ചാണ് മൈനാ​ഗപ്പള്ളി ആനൂർക്കാവ് പഞ്ഞിപ്പുല്ലുവിള കുഞ്ഞുമോൾ(45) മരിച്ചത്. ഈ വാഹനത്തിന്‍റെ ഇൻഷുറൻസ് കാലാവധി 13ന് അവസാനിച്ചിരുന്നു. എന്നാൽ അപകടത്തിന് ശേഷം ഓൺലൈൻ വഴി 16ന് ഇൻഷുറൻസ് പോളിസി പുതുക്കിയതായി പൊലീസ് കണ്ടെത്തി. 16 മുതൽ ഒരു വർഷത്തേക്കാണ് പുതിയ പോളിസി. പ്രതിയായ മുഹമ്മദ് അജ്മലിന്‍റെ സുഹൃത്തിന്‍റെ മാതാവിന്‍റെ പേരിലാണ് കാർ.

Leave a Comment

Your email address will not be published. Required fields are marked *