തൊടുപുഴ: കഴിഞ്ഞ ദിവസം അന്തരിച്ച ആലക്കോട് കല്ലിടുക്കിൽ ജോയിയുടെ ഒറ്റമൂലി ചികിത്സ വളരെ പ്രസിദ്ധമാണ്. കടുത്ത തലവേദന കൊണ്ട് വിഷമിച്ച അനേകം ആളുകൾക്ക് ആശ്വാസമായുകയായിരുന്നു ജോയി ചേട്ടൻ. രോഗി മുൻകൂട്ടി അറിയിക്കുന്നതിൻ പ്രകാരം പ്രത്യേകം തയ്യാറാക്കുന്ന ഔഷധക്കൂട്ട് സൂര്യൻ ഉദിക്കുന്നതിന് മുമ്പായി നെറുകയിൽ ഇടുന്നതാണ് ചികിത്സ. ഒറ്റ തവണ മാത്രം മരുന്ന് ഇട്ടതിന് ശേഷം വർഷങ്ങൾ പഴക്കമുള്ള തലവേദന പൂർണ്ണമായും മാറിയതായി അനേകർ സാക്ഷ്യപ്പെടുത്തുന്നു. യാതൊരു പ്രതിഫലവും സ്വീകരിക്കാതെയായിരുന്നു ജോയി ചേട്ടൻ്റെ ഈ ഒറ്റമൂലി ചികിത്സ. രോഗാവസ്ഥ മൂർച്ഛിക്കുന്നതിന് മുമ്പ് വരെ ഈ ചികിത്സ തുടർന്ന് പോന്നിരുന്നു. അദ്ദേഹത്തിന്റെ വിയോഗത്തിന് പിന്നാലെ നിരവധി പേർ അന്ത്യാജ്ഞലി അർപ്പിക്കുവാനായി എത്തിയിരുന്നു. തുടർന്ന് ആലക്കോട് സെൻ്റ് തോമസ് മൂർ പള്ളിയിൽ സംസ്ക്കാരം നടത്തി.
പ്രതിഫലം വാങ്ങാതെ അനേകർക്ക് ഒറ്റമൂലി നാട്ടു ചികിത്സയിലൂടെ ആശ്വാസമേകിയ കല്ലിടുക്കിൽ ജോയിയ്ക്ക് നാടിന്റെ യാത്രാമൊഴി
