തൊടുപുഴ: വെള്ളിയാമറ്റം ഒരപ്പൂഴിക്കൽ ദേവസ്യ വർക്കിയുടെ ഭാര്യ മറിയാമ്മ(88) നിര്യാതയായി. സംസ്കാരം 22/9/2024 ഞായർ ഉച്ചകഴിഞ്ഞ് 2:30ന് വീട്ടിൽ ആരംഭിച്ച് വെള്ളിയാമറ്റം സെന്റ് ജോർജ് പള്ളി കുടുംബ കല്ലറയിൽ. പരേത ഇരട്ടയാർ പടിഞ്ഞാറേടത്ത് കുടുംബാംഗം. മക്കൾ: പരേതയായ മേരി, ആനി, ജോർജ്ജുകട്ടി, ഗ്രേസി, സണ്ണി, സോമി, സോളി. മരുമക്കൾ: ജോർജ്ജ്, കടപ്പൂർ(കല്ലൂറുകുട്ടി), ആലീസ് ജോർജ്ജ്, നടുവിലേക്കുറ്റിയാനിക്കൽ(ഉടുമ്പന്നൂർ), അഗസ്റ്റിൻ, പൂക്കുന്നേൽ(കൂത്താട്ടുകുളം), ഷൈനി സണ്ണി, പോത്തനാമൂഴിയിൽ(വാഴക്കുളം), ഡെയ്സി സോമി, ഈറ്റത്തോട്ട്, മാളിയേക്കൽ(മൂലമറ്റം), ജോജോ, വരിക്കപ്ലാക്കൽ(കാഞ്ഞാർ).
ഒരപ്പൂഴിക്കൽ മറിയാമ്മ ദേവസ്യ നിര്യാതയായി
