തൊടുപുഴ: പതിനാറാമത് എസ്.എം.എ അബാക്കസ് ഇന്റർനാഷ്ണൽ ഒളിമ്പ്യാട് 2024 മത്സരങ്ങളിൽ 50 രാജ്യങ്ങളിൽ നിന്നായി ഒരു ലക്ഷത്തിലധികം കുട്ടികൾ പങ്കെടുത്തു. അതിൽ അയ്യായിരം കുട്ടികൾക്കാണ് രണ്ടാം റൗണ്ടിൽ അവസരം ലഭിച്ചത്. തൊടുപുഴ ജ്യോതി സൂപ്പർ ബസാറിൽ പ്രവർത്തിക്കുന്ന എസ്.എം.എ അബാക്കസ് സെന്ററിലെ കുട്ടികൾ മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്. ആഗോള തലത്തിൽ 100 സൂപ്പർ ചാമ്പ്യൻ അവാർഡുകളിൽ ഒരെണ്ണം ഉൾപ്പെടെ 11 ചാമ്പ്യൻ അവാർഡുകളും ആറ് റാങ്കുളും നേടിയാണ് എസ്.എം.എ അബാക്കസ് വിജയം സ്വന്തമാക്കിയിരിക്കുന്നത്. അനാമിക ജി നായരാണ് സൂപ്പർ ചാമ്പ്യൻ പദവിക്ക് അർഹയായത്. വിജയികൾക്കുള്ള അനുമോദന യോഗം ഉപാസന ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. മർച്ചന്റ്സ് അസോസ്സിയേഷ്ൻ പ്രസിഡന്റ് രാജു റ്റി.സിയുടെ അധ്യക്ഷതയിൽ ഡയറക്ടർ റവ. ഫാ. പ്രിൻസ് പരത്തിനാൽ സി.എം.ഐ ഉദ്ഘാടനം നിർവ്വഹിച്ചു.
തൊടുപുഴ എസ്.എം.എ അബാക്കസ് ഡയറക്ടർ ജോൺ റ്റി.എ സ്വാഗതവും അബാക്കസ് അധ്യാപിക സൂര്യ അഭിലാഷ് കൃതജ്ഞതയും രേഖപ്പെടുത്തി. യോഗസ്സിൽ അവാർഡുകളും, സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.