Timely news thodupuzha

logo

ഓസ്കാർ പുരസ്കാര വിഭാഗത്തിൽ ലാപതാ ലേഡീസ് ഇന്ത്യയെ പ്രതിനിധീകരിക്കും

ന്യൂഡൽഹി: മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള ഓസ്കർ പുരസ്കാര വിഭാഗത്തിൽ ലാപതാ ലേഡീസ് ഇന്ത്യയെ പ്രതിനിധീകരിക്കും. ആമിർ ഖാൻ നിർമിച്ച് കിരൺ റാവു സംവിധാനം ചെയ്ത ചിത്രം കഴിഞ്ഞ മാർച്ചിൽ റിലീസ് ചെയ്തതാണ്.

പ്രതിഭ രന്ത, സ്പർശ് ശ്രീവാസ്തവ, നിതാംശി ഗോയൽ, ഛായ കദം, രവി കിഷൻ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം മികച്ച റിവ്യൂ നേടിയിരുന്നു.

4 – 5 കോടി രൂപ ചെലവിൽ പൂർത്തിയാക്കിയ താരബാഹുല്യമില്ലാത്ത സിനിമ, തിയെറ്ററുകളിൽനിന്ന് 27 കോടി രൂപ കളക്റ്റ് ചെയ്തെന്നാണ് റിപ്പോർട്ട്. വിവാഹത്തിന് ശേഷം ഭർത്താക്കൻമാരുടെ വീടുകളിലേക്കുള്ള ട്രെയിൻ യാത്രയ്ക്കിടെ പരസ്പരം മാറിപ്പോകുന്ന രണ്ടു നവവധുക്കളുടെ കഥയാണ് ചിത്രം പറയുന്നത്.

സ്ത്രീ ശാക്തീകരണമെന്ന അന്തർലീനമായ ആശയത്തിന്‍റെ അടിസ്ഥാനത്തിലാണ് കഥാഗതി പുരോഗമിക്കുന്നത്. ടൊറേന്‍റോ, മോസ്കോ ചലച്ചിത്രോത്സവങ്ങളിൽ പ്രദർശിപ്പിച്ച ചിത്രം പ്രേക്ഷക പ്രശംസ പിടിച്ചുപറ്റിയിരുന്നു.

കഴിഞ്ഞ തവണത്തെ ഓസ്കർ വേദിയിൽ എസ്.എസ് രാജമൗലിയുടെ ആർആർആറിലെ നാട്ടു നാട്ടു എന്ന പാട്ടിലൂടെ ഇന്ത്യൻ സിനിമ അംഗീകരിക്കപ്പെട്ടിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *