തൊടുപുഴ: സംസ്ഥാന സർക്കാരിന്റെ നാലാം നൂറ് ദിന കർമ്മ പരിപാടിയുടെ ഭാഗമായി ഉടുമ്പന്നൂർ ഗ്രാമപഞ്ചായത്തിൽ ലൈഫ് പാർപ്പിട പദ്ധതി പ്രകാരം പണി പൂർത്തീകരിച്ച 30 വീടുകളുടെ താക്കോൽ ദാനവും ഗുണ ഭോക്തൃ സംഗമവും നടത്തി.

ലൈഫ് 2020 പദ്ധതി പ്രകാരം ഉടുമ്പന്നൂർ ഗ്രാമപഞ്ചായത്തിൽ 101 വീടുകളാണ് ഇതുവരെ എഗ്രിമെന്റ് നടപടി ക്രമങ്ങൾ പൂർത്തിയാക്കിയത്.
പൂർത്തീകരിച്ച വീടുകളുടെ താക്കോൽ ദാനം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എം ലതീഷ് നിർവ്വഹിച്ചു.
വാർഡ് മെമ്പർ ശ്രീമോൾ ഷിജു അധ്യക്ഷത വഹിച്ചു. ലൈഫ് മിഷൻ ജില്ലാ കോഡിനേറ്റർ സബൂറ ബീവി മുഖ്യപ്രഭാഷണം നടത്തി. വാർഡ് മെമ്പർ ബിന്ദു രവീന്ദ്രൻ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ.പി യശോധരൻ, ഐ.സി.സി.എസ് സൂപ്പർവൈസർ സൂസമ്മ സി.ഡി തുടങ്ങിയവർ പ്രസംഗിച്ചു.
വി.ഇ.ഒമാരായ കെ.വി ബാബു സ്വാഗതവും ഹരിശങ്കർ നന്ദിയും പറഞ്ഞു.