തൃശൂർ: തൃശൂരിലെ കോൺഗ്രസ് സ്ഥാനാർത്ഥി കെ മുരളീധരന്റെ തോൽവിക്ക് കാരണം പൂരം വിവാദമല്ലെന്ന് കെ.പി.സി.സി ഉപസമിതി റിപ്പോർട്ട്. ലോക്സഭാ തോൽവിയെക്കുറിച്ച് പഠിക്കാൻ കെ.പി.സി.സി നിയോഗിച്ച സമിതിയാണ് റിപ്പോർട്ട് സമർപ്പിച്ചത്.
പൂരം വിവാദത്തിനു പിന്നാൽ സി.പി.എം – ബി.ജെ.പി അന്തർധാരയെന്നും റിപ്പോർട്ടിൽ പറയുന്നു. അതേസമയം, കെ.പി.സി.സി ഉപസമിതിയുടെ റിപ്പോർട്ട് സ്വാഗതം ചെയ്യുന്നതായി ബി.ജെ.പി നേതാവ് ബി ഗോപാലകൃഷ്ണൻ പറഞ്ഞു.
എന്നാൽ ഈ റിപ്പോർട്ട് വി.ഡി സതീശൻ അംഗീകരിക്കില്ലെന്നും ഈ റിപ്പോർട്ട് അംഗീകരിക്കുകയാണെങ്കിൽ പൂരം കലക്കിയാണ് സുരേഷ് ഗോപി ജയിച്ചതെന്ന സതീശന്റെ പ്രസ്താവന പിൻവലിച്ച് മാപ്പു പറയണമെന്നും അദ്ദേഹം പറഞ്ഞു.