Timely news thodupuzha

logo

ഇസ്രയേൽ വ്യോമാക്രമണം: ലബനനിൽ 35 കുട്ടികൾ ഉൾപ്പെടെ 492 പേര്‍ കൊല്ലപ്പെട്ടു

ബെയ്റൂട്ട്: ലബനനിൽ ഇസ്രയേൽ വ്യോമാക്രമണത്തിൽ 35 കുട്ടികളടക്കം 492 പേർ കൊല്ലപ്പെട്ടു. ഞായറാഴ്ച പുലർച്ചയോടെയാണ് വ്യാമോക്രമണം ആരംഭിച്ചത്.

ഇതിൽ സ്ത്രീകളും കുട്ടികളും ആരോഗ്യ പ്രവർത്തകരുമടക്കം 1,240 പേർക്ക് പരുക്കേറ്റതായാണ് വിവരം. ഹിസ്ബുല്ല തീവ്രവാദി സംഘം ആയുധങ്ങള്‍ സൂക്ഷിക്കുന്നുണ്ടെന്ന് അവകാശപ്പെടുന്ന സ്ഥലങ്ങളില്‍ നിന്ന് ഒഴിഞ്ഞ് പോകാന്‍ ഇസ്രയേലി സൈന്യം ജനങ്ങളോട് അഭ്യർ‌ത്ഥിച്ചു.

ലബനനിൽ സമീപകാലത്തുണ്ടായ ഏറ്റവും വലിയ ആക്രമണമാണിത്. തെക്കന്‍ ലബനനില്‍നിന്ന് ആളുകള്‍ കൂട്ടത്തോടെ പലായനം ചെയ്തു. 24 മണിക്കൂറിനുള്ളില്‍ ആയിരക്കണക്കിന് ആളുകള്‍ തെക്കന്‍ ലെബനനില്‍ നിന്ന് പലായനം ചെയ്തതായാണ് റിപ്പോർട്ടുകൾ.

ഹിസ്ബുല്ല മൂന്നാമത്തെ കമാന്‍ഡായ അലി കരാക്കെയെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് ഹിസ്ബുല്ലയുമായി അടുത്ത വ്യത്തങ്ങൾ അറിയിക്കുന്നു.

Leave a Comment

Your email address will not be published. Required fields are marked *