ധനമന്ത്രി കെ. എൻ ബാലഗോപാൽ അവതരിപ്പിച്ച ബജറ്റിൻറെ പൂർണരൂപവും അനുബന്ധരേഖകളും കേരള ബജറ്റ് ആപ്ലിക്കേഷനിലൂടെ ലഭ്യമാകും. ബജറ്റ് രേഖകളുടെ ഭീമമായ അച്ചടിച്ചെലവ് ഒഴിവാക്കുന്നതിനും പേപ്പർ രഹിത ബജറ്റ് എന്ന ആശയം നടപ്പിലാക്കുന്നതിനുമാണ് ആപ്ലിക്കേഷൻ വികസിപ്പിച്ചിരിക്കുന്നത്.
എൻഐസിയുടെ സഹായത്തോടെയാണ് രൂപകൽപ്പന. മുഴുവൻ ബജറ്റ് രേഖകളും www.budget.kerala.gov.in എന്ന ലിങ്ക് മുഖേനയും ലഭിക്കും. പ്ലേസ്റ്റോറിൽ നിന്നും ഡൗൺലോഡ് ചെയ്യാവുന്ന ‘kerala budget’ എന്ന ആപ്ലിക്കേഷൻ വഴിയും ഡൗൺലോഡ് ചെയ്യാം.