കേരള സാഹിത്യ അക്കാദമിക്കും സംഗീത നാടക അക്കാദമിക്കും ഓരോ കോടി രൂപ വീതം സഹായം അനുവദിച്ചു. അന്താരാഷ്ട്ര നാടകോത്സവത്തിൻറെ നടത്തിപ്പിനായിട്ടാണ് സംഗീത നാടക അക്കാഡമിക്ക് ഒരു കോടി അനുവദിച്ചിരിക്കുന്നത്.
മലയാള സാഹിത്യ സമ്മേളനം നടത്തുന്നതിനാണ് കേരള സാഹിത്യ അക്കാദമിക്ക് തുക വകയിരുത്തിയിരിക്കുന്നത്. കലാ-സാംസ്‌കാരിക രംഗത്തിൻറെ വികസനത്തിനായി 183 കോടി രൂപയാണു ആകെ വകയിരുത്തിയിരിക്കുന്നത്. കേരള ലളിത കലാ അക്കാഡമിയുടെ ഫെല്ലോഷിപ്പുകളുടെ എണ്ണം കൂട്ടുമെന്നും ധനമന്ത്രി കെ എൻ ബാലഗോപാൽ വ്യക്തമാക്കി.