തിരുവനന്തപുരം: തീവ്ര ന്യുന മർദ്ദം ബംഗാൾ ഉൾക്കടലിൽ നിന്നും ശ്രീലങ്ക വഴി മന്നാർ ഉൾകടലിൽ പ്രവേശിച്ചു. ഇത് ശക്തി കൂടിയ ന്യുന മർദ്ദമായ ശേഷം ദുർബലമായി. വീണ്ടും, അടുത്ത 12 മണിക്കൂറിനുള്ളിൽ ശക്തി കുറഞ്ഞ ന്യുനമർദ്ദമാവാൻ സാധ്യതയുണ്ട്. ഇന്നും നാളെയും മധ്യ തെക്കൻ കേരളത്തിൽ ഒറ്റപ്പെട്ട സാധാരണ മഴക്ക് സാധ്യതയള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നാളെ രാത്രി 08.30 വരെ കേരള തീരത്ത് 1.5 മുതൽ 2.0 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ഐ.എൻ.സി.ഒ.ഐ.എസ് മുന്നറിയിപ്പ് നൽകി. തീരദേശവാസികളും മൽസ്യത്തൊഴിലാളികളും ജാഗ്രത പാലിക്കേണ്ടതുണ്ട്.