കുമാരമംഗലം: തൊടുപുഴ കുമാരമംഗലം വില്ലേജ് ഇന്റർനാഷണൽ സ്കൂളിൽ പ്രൈമറി തലത്തിലെ കുട്ടികൾ ഗാന്ധി ജയന്തിയോട് അനുബന്ധിച്ച് സ്കൂളിൽ ദണ്ഡി യാത്ര നടത്തുകയുണ്ടായി.
ഒന്ന്, രണ്ട് തലത്തിലെ കുട്ടികൾ വിവിധ വേഷങ്ങൾ അണിഞ്ഞാണ് ദണ്ഡി യാത്രയിൽ പങ്കെടുത്തത്. ഗാന്ധിജി, സരോജിനി നായ്ടു, നെഹ്‌റു തുടങ്ങിയ വേഷങ്ങളിൽ കുട്ടികൾ അണിനിരന്നു.