തൊടുപുഴ: ഇളംദേശം ഫാമിലി ഹെൽത്ത് സെന്റർ ഇളംദേശം ബ്ലോക്ക് പഞ്ചായത്തിന്റെ ഹെൽത്ത് സെന്ററായി ഉയർത്തി. കാലാങ്ങളായുള്ള ഈ ആവശ്യം സാധിച്ചതിൽ ബ്ലോക്ക് പഞ്ചായത്ത് കമ്മിറ്റി അഭിനന്ദനം അർഹിക്കുന്നതായി പ്രതിനിധികൾ പറഞ്ഞു.
ബ്ലോക്ക് പഞ്ചായത്ത് തലത്തിലും ഗ്രാമപഞ്ചായത്ത് തലത്തിലും നടപ്പില്‍ വരുത്തേണ്ട ആരോഗ്യ സംബന്ധമായ പദ്ധതികൾ നടപ്പിൽ വരുത്തുന്നതിന് ബുദ്ധിമുട്ട് നേരിടുന്നുവെന്ന് കാണിച്ച് ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് കമിറ്റി മാത്യു കെ ജോൺ പ്രസിഡന്റായിരുന്ന 2022ല്‍ ആരോഗ്യ വിേദ്യാഭ്യാസ സ്റ്റാന്റിംഗ് കമിറ്റി ചെയർമാന്‍ സിബി ദാമാേരനുമായി ചേർന്ന് ആരോഗ്യ വകുപ്പ് ഗവൺമെന്റ് സെക്രട്ടറി മുഹമ്മദ് ഹനീഷ് ഐ.എ.എസ്സുമായി കൂടിക്കാഴ്ട നടത്തി.
അതിന്റെ അടിസ്ഥാനത്തില്‍ ഇളംദേശം ഫാമിലി ഹെല്‍ത്ത്ത് സെന്റർ റവന്യൂ ഹെല്‍ത്ത് ബ്ലോക്കായി ഉയർത്തുന്നതിന് തത്വത്തിൽ അംഗീകാരം നല്‍കിയിരുന്നു. തുടർന്ന് നടത്തിയ നിവേദനങ്ങളുടെയും ഇടപെടലുകളുടെയും അടിസ്ഥാനത്തില്‍ ഇളംദേശം ബ്ലോക്ക് പഞ്ചായത്തിന്റെ ആദായ രംഗത്ത് നടത്തേണ്ട നടപടികൾ ഫലപ്രേമായി നടപ്പിലാക്കുന്നതിന് ഇളംദേശം എഫ്.എച്ച്.സി റവനൂ ഹെല്‍ത്ത് ബ്ലോക്കായി അംഗീകരിച്ചതിന്റെ അടിസ്ഥാനത്തില്‍ റവന്യൂ ബ്ലോക്ക് തലത്തിൽ നടപ്പിലാക്കേണ്ട പദ്ധതികൾ ആശൂത്രണം ചെയ്യുന്നതിനായി ഏഴാം തീയതി ബ്ലോക്ക് പഞ്ചായത്ത് കമ്മറ്റി നടത്തുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ടോമി കാവാലം, വൈസ് പ്രസിഡന്റ് ജിജി സുദരന്ദ്രന്‍ എന്നിവർ അറിയിച്ചു.