തൊടുപുഴ: നഗരസഭ കൗൺസിൽ യോഗം നടക്കുമ്പോൾ നീക്കാൻ നിർദേശിച്ച തട്ടുകട വീണ്ടും പ്രത്യക്ഷപ്പെട്ടു. വെള്ളിയാഴ്ച ഉച്ചയോടെ ഇത് നീക്കം ചെയ്യാൻ കൗൺസിൽ യോഗം ആരോഗ്യ വിഭാഗത്തിന് നിർദേശം നൽകിയിരുന്നു. എന്നാൽ ഉദ്യോഗസ്ഥർ തട്ടുകട നടത്തുന്നവർക്ക് വിവരം നൽകി ഇവർ എത്തും മുൻപ് മാറ്റുകയായിരുന്നു.നഗരസഭയെ വെല്ലുവിളിച്ചുകൊണ്ട് വൈകുന്നേരം ആറുമണിയോടെ തട്ടുകട പുനഃസ്ഥാപിക്കുക ആയിരുന്നു. ആരോഗ്യ വിഭാഗത്തിലെ ചിലർക്ക് ഇവിടെ നിന്നും പാർസൽ നൽകാറുണ്ടത്രെ. നിയമത്തെ വെല്ലുവിളിക്കുന്നവർക്ക് ചില കൗൺസിലർമാരും പിന്തുണ നൽകുന്നതായി പറയപ്പെടുന്നു.