Timely news thodupuzha

logo

തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിലെ സീലിങ് തകർന്ന് വീണ് അപകടം; അഡീഷണല്‍ സെക്രട്ടറിക്ക് പരുക്കെറ്റു

തിരുവനന്തപുരം: ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റിലെ സീലിങ്ങ് പൊളിഞ്ഞ് വീണ് അഡീഷണല്‍ സെക്രട്ടറിക്ക് പരുക്ക്. ദര്‍ബാര്‍ ഹാള്‍ കെട്ടിടത്തിലെ ഓഫീസ് സീലിങ്ങാണ് വെള്ളിയാഴ്ച ഉച്ചയോടെ തകര്‍ന്ന് വീണത്.

പഴയ നിയമസഭാ മന്ദിരത്തിനുള്ളിലെ സീലിങ്ങിൽ ഘടിപ്പിച്ച ട്യൂബ് ലൈറ്റുകള്‍ ഉള്‍പ്പെടെയാണ് സഹകരണ വകുപ്പ് അഡീഷണൽ സെക്രട്ടറി അജി ഫിലിപ്പിന്‍റെ തലയിലേക്ക് പതിച്ചത്. തലയ്ക്ക് പരുക്കേറ്റ അജിയെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സഹകരണ വകുപ്പ് അഡീഷണൽ സെക്രട്ടറിയുടെ ഓഫീസും നിയമവകുപ്പിന്‍റെ ചെറിയ ഭാഗവുമാണ് അപകട സ്ഥലത്ത് പ്രവർത്തിക്കുന്നതെങ്കിലും ഈസമയത്ത് അജി മാത്രമാണ് സ്ഥലത്ത് ഉണ്ടായിരുന്നത് അതിനാൽ മറ്റാർക്കും പരുക്കില്ല.

ശബ്ദം കേട്ട് ഓടിയെത്തിയ ജീവനക്കാരാണ് അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചത്. സീലിങിന് കാലപ്പഴക്കമുണ്ടെന്നാണ് വിവരം. അറ്റക്കുറ്റപ്പണികള്‍ കൃത്യമായി നടന്നിരുന്നില്ലെന്നും ജീവനക്കാർ പറയുന്നു.

സെക്രട്ടേറിയറ്റിനകത്ത് ജീവനക്കാർക്ക് അപകടഭയം കൂടാതെ ജോലി ചെയ്യാനുള്ള സൗകര്യങ്ങൾ ഒരുക്കണമെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ വിമർശിച്ചു.

കോടികൾ കെട്ടിടങ്ങളുടെ റിപ്പയറിം​ഗിനും മെയ്ന്‍റനൻസിനും വേണ്ടി മുടക്കുന്ന സർക്കാർ, സെക്രട്ടേറിയറ്റിലെ കെട്ടിടങ്ങൾ സംരക്ഷിക്കുന്നതിൽ കടുത്ത അനാസ്ഥയാണ് കാണിക്കുന്നതെന്നും അസോസിയേഷൻ കുറ്റപ്പെടുത്തി.

Leave a Comment

Your email address will not be published. Required fields are marked *