Timely news thodupuzha

logo

സവർക്കറെ അപമാനിച്ചെന്ന കേസിൽ രാഹുൽ നേരിട്ട് ഹാജരാകണമെന്ന് കോടതി

ന്യൂഡൽഹി: സവർക്കറെ അപകീർത്തിപ്പെടുത്തിയെന്ന കേസിൽ രാഹുൽ ഗാന്ധി നേരിട്ട് ഹാജരാകണമെന്ന് പുനെ പ്രത്യേക കോടതിയുടെ ഉത്തരവ്. കേസ് വീണ്ടും പരിഗണിക്കുന്ന ഒക്‌ടോബർ 23ന് രാഹുൽ ഗാന്ധി നേരിട്ട് ഹാജരാവണമെന്ന് ആവശ്യപ്പെട്ട് സമൻസ് അയക്കാൻ കോടതി നിർദേശം നൽകി.

രാഹുൽ ലണ്ടനിൽ വച്ച് നടത്തിയ പരാമർശത്തിന് എതിരെ സവർക്കറിന്‍റെ കൊച്ചുമകൻ സത്യകി സവർക്കറാണ് കോടതിയെ സമീപിച്ചത്. 2023 മാര്‍ച്ചിൽ ലണ്ടനില്‍ ഓവര്‍സീസ് കോണ്‍ഗ്രസില്‍ നടത്തിയ പരാമര്‍ശമാണ് കേസിനിടയാക്കിയത്.

ഏപ്രിലിലാണ് സത്യകി കേസ് ഫയല്‍ ചെയ്തത്. സവർക്കറെന്ന കുടുംബപ്പേര് അപകീർത്തിപ്പെടുത്താനും കുടുംബത്തിന്‍റെ വികാരങ്ങളെ വ്രണപ്പെടുത്താനും രാഹുല്‍ ഗാന്ധി ശ്രമിക്കുന്നുവെന്നും നിയമ പ്രകാരം വിചാരണ ചെയ്യണമെന്നും പരമാവധി ശിക്ഷ നൽകണമെന്നുമാണ് ഹർജിയിലെ ആവശ്യം.

Leave a Comment

Your email address will not be published. Required fields are marked *