Timely news thodupuzha

logo

ബാംഗ്ലൂരിൽ കേക്ക് കഴിച്ച് 5 വയസ്സുള്ള കുഞ്ഞ് മരിച്ചു; മാതാപിതാക്കൾ ഐ.സി.യുവിൽ

ബാംഗ്ലൂർ: കേക്ക് കഴിച്ച് കുഞ്ഞ് മരിച്ചു. ബംഗളൂരുവിലെ ഭുവനേശ്വരി നഗറിലുള്ള കെ.പി അഗ്രഹാരയിൽ തിങ്കളാഴ്ചയായിരുന്നു സംഭവം. സ്വിഗ്ഗി ഡെലിവറി എക്സിക്യൂട്ടീവായ ബലരാജിന് കിട്ടിയ കേക്ക് ആണ് പിഞ്ച് ജീവനെടുത്തത്. ഓർഡർ ചെയ്ത കേക്ക് ഒരു കസ്റ്റമർ ക്യാൻസൽ ചെയ്തതോടെയാണ് ബലരാജിന്‍റെ കരങ്ങളിൽ അത് എത്തിയത്.

വീട്ടിൽ എത്തിയ ബലരാജും ഭാര്യയും കുഞ്ഞും കേക്ക് കഴിച്ച് അധികം വൈകാതെ തന്നെ ആരോഗ്യ നില ഗുരുതരമാകുകയായിരുന്നു. ബലരാജും ഭാര്യ നാഗലക്ഷ്മിയും ഇപ്പോഴും ബാംഗ്ലൂർ കിംസ് ആശുപത്രിയിൽ ഐ.സി.യുവിലാണ്. അവരുടെ അഞ്ച് വയസുള്ള മകൻ ധീരജാണ് കേക്ക് കഴിച്ചതിന് പിന്നാലെ കൊല്ലപ്പെട്ടത്. ഭക്ഷ്യ വിഷബാധയാണോ അതോ ആത്മഹത്യാ ശ്രമമാണോയെന്ന് അന്വേഷണം നടന്ന് വരുകയാണ്.

Leave a Comment

Your email address will not be published. Required fields are marked *